Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഉറങ്ങാനുള്ള ഭക്ഷണവും ഉറക്കം കെടുത്തുന്ന ഭക്ഷണവും
ഉറക്കം നല്‍കാനും അതേ ഉറക്കത്തെ ഇല്ലാതാക്കാനും ഭക്ഷണത്തിന് കഴിയും. ഉറക്കമില്ലാതെ നിരവധി തവണ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വന്ന അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം നിങ്ങളുടെ ഭക്ഷണം തന്നെയാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉറക്കം നല്‍കുമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തുമെന്നും അറിയാമോ? എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
ഇത്തരം ഭക്ഷണങ്ങളെ അറിഞ്ഞ് ഭക്ഷണശൈലി മാറ്റിയാല്‍ അത് പലപ്പോഴും നല്ല ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും കാരണമാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഉറക്കത്തിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നതെന്നു നോക്കാം.

പാല്
പാലില്‍ അമിനോ ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ക്ഷീണം കുറയ്ക്കാനും നല്ല ഉറക്കത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിയ്ക്കണം എന്ന് പലരും പറയുന്നതും.

ചോറ്
നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണമാണ് ചോറ്. എന്നാല്‍ പലരും അമിത ഭാരത്തിന്റെ പേര് പറഞ്ഞ് ചോറിനെ ഒരു കയ്യകലം നിര്‍ത്തുകയാണ് പതിവ്.

പഴം
അത്താഴശേഷം പഴം കഴിയ്ക്കുന്ന പതിവും നമ്മള് മലയാളികള്‍ക്ക് അന്യമല്ല. നല്ല ഉറക്കത്തിന് സഹായിക്കുമെന്നതിനാല്‍ തന്നെയാണ് പഴവും ശീലമാക്കുന്നത്.

വൈന്‍
രാത്രി അല്പം വൈന്‍ കഴിച്ച് ഉറങ്ങാമെന്ന് വിചാരിക്കുന്നവര്‍ ഈ ശീലത്തിന് തടയിടുന്നതാണ് നല്ലത്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുമെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ നോ രക്ഷ.

ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റും ഇത്തരത്തില്‍ ഉറക്കത്തിന് വിലക്ക് തീര്‍ക്കുന്ന ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്നതാണ്. നല്ല ഉറക്കം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചോക്ലേറ്റ് കഴിക്കരുത്.

കാപ്പി
ഉറക്കം പോകാന്‍ ഏറ്റവും ബെസ്റ്റ് പാനീയമാണ് കാപ്പി. .കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ പലപ്പോഴും ഉറക്കത്തെ ഇല്ലാതാക്കും.

ചിക്കന്‍
ചിക്കന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ രാത്രിയില്‍ ഇവനെ അങ്ങ് മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. മാത്രമല്ല വയറു നിറയെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുന്നതും നമ്മുടെ രാത്രി ശിവരാത്രിയാക്കും.

ഗ്രീന്‍ ടീ
തടി കുറയ്ക്കുന്നതുള്‍പ്പടെ നിരവധി ആരോഗ്യപരമായ മേന്മകള് ഗ്രീന്‍ ടീയ്ക്കുണ്ട്. എന്നാല്‍ രാത്രി ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിനും ഉറക്കത്തിനും ക്ഷീണമുണ്ടാക്കും.



Click it and Unblock the Notifications