Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടിവെയ്ക്കാനാണോ ബുദ്ധിമുട്ടുന്നത്..?
തടി കുറയ്ക്കാന്‍ പലരും ബുദ്ധിമുട്ടുകയാണ്.. എന്നാല്‍ അതുപോലെത്തന്നെ തടി കൂട്ടാനും ചിലര്‍ കഷ്ടപ്പെടുന്നുണ്ട്. ശരീരം മെലിഞ്ഞുണങ്ങിപ്പോയാല് എന്തിന് കൊള്ളാം. ഒരു രോഗം വന്നാല്‍ താങ്ങാനുള്ള ശേഷിപോലും ഇല്ല ചിലര്‍ക്ക്. ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ സൗന്ദര്യം മാത്രമല്ല അത് നിത്യജീവിതത്തെ തന്നെ ബാധിക്കും..
ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍..
ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്കരിച്ചാല്‍ തന്നെ അനായാസം ആര്‍ക്കും അവരവരുടെ വയസ്സിന് സമാനമായ ശരീരഭാരം ഉണ്ടാകും. പൊണ്ണത്തടി വയ്ക്കാതെ ആവശ്യത്തിന് തടി നിങ്ങളുടെ ശരീരത്തിന് ആവശ്യമാണ്.

പാല്
ദിവസവും രണ്ട് ഗ്ലാസ് പാല് കുടിക്കുക. ചായയും കാപ്പിയും ഒഴിവാക്കാം.

ഏത്തപ്പഴം
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഏത്തപ്പഴം. പ്രഭാതഭക്ഷണത്തില്‍ എന്നും ഏത്തപ്പഴം ഉള്‍പ്പെടുത്താം. ഏത്തപ്പഴം കൊണ്ടുള്ള ഷെയ്ക്കും കഴിക്കാം.

ജ്യൂസ്
പഴങ്ങളുടെ ജ്യൂസ് ധാരാളം കഴിക്കുന്നതും ശരീരഭാരം കൂട്ടും. ആരോഗ്യകരമായ ശരീരം സ്വന്തമാക്കാം.

അളവ് വര്‍ദ്ധിപ്പിക്കാം
ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളും അളവ് അല്പാല്പ്പമായി വര്‍ധിപ്പിക്കാം. ഒരു ദിവസം വാരിവലിച്ച് കഴിച്ചതിനെക്കൊണ്ട് ഒന്നും നേടാനില്ല.

കിഴങ്ങ് വര്‍ഗം
അന്നജം ധാരാളം ഉള്ള ഭക്ഷണം കഴിക്കുക. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മത്സ്യം
മത്സ്യം കഴിക്കുന്നതും ശരീരഭാരം കൂട്ടും. നല്ല പോഷക ഗുണങ്ങളുള്ള കടല്‍ മത്സ്യങ്ങള്‍ കഴിക്കുക. മത്തി, ചെറിയതരം മീനുകള്‍ എന്നിവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ചോറ്
ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ദ്ധനവ് വരുത്തുക. വലിച്ചുവാരി കഴിക്കേണ്ടതില്ല.

മുട്ട
കാത്സ്യവും പ്രോട്ടീനും അടങ്ങിയ മുട്ട എന്നും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏറ്റവും മികച്ചതാകും.

ഉണക്കിയ പഴങ്ങള്‍
ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍ എന്നിവ കഴിക്കുന്നതുവഴിയും ശരീരഭാരം കൂട്ടാം. നല്ല ആരോഗ്യശക്തിയും ലഭിക്കും.

തൈര്
ഉച്ചഭക്ഷണത്തില്‍ എന്നും തൈര് ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications
