Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പുഴുങ്ങിയ മുട്ട കഴിക്കുന്നവര്‍ ശ്രദ്ധിക്കുക..
നിങ്ങള്‍ മുട്ട പുഴുങ്ങി കഴിക്കാറുണ്ടോ? മുട്ട വറുത്തും, റോസ്റ്റാക്കിയുമാണോ നിങ്ങള്‍ കഴിക്കാറുള്ളത്. എന്നാല്‍ മുട്ട പുഴുങ്ങി തന്നെ കഴിക്കണം. പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും. പ്രോട്ടീനും കാത്സ്യവും കൂടുതല്‍ അടങ്ങിയ മുട്ട പുഴുങ്ങി തന്നെ കഴിക്കൂ...
എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് മുട്ടയില്‍ ഉണ്ട്. നിങ്ങളുടെ തടി കുറയ്ക്കാനും പുഴുങ്ങിയ മുട്ട കഴിക്കാം. അതില്‍ ചേരുവകള്‍ ചേര്‍ത്ത് എന്തിന് നിങ്ങള്‍ ഉള്ള ഗുണം കൂടി കളയുന്നു. പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെയുള്ള പ്രയോജനങ്ങള്‍ ഒന്നറിഞ്ഞു നോക്കൂ...

തലച്ചോറിന്
പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

തടി
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും പുഴുങ്ങിയ മുട്ട കഴിക്കുക. ഇതില്‍ 80 ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

എല്ലുകള്‍ക്ക്
കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ മുട്ട എല്ലുകള്‍ക്ക് നല്ല ഉറപ്പ് നല്കുന്നു.

രക്തം കട്ട പിടിക്കുന്നത്
ധമനികളില്‍ രക്തം കട്ട പിടിക്കുന്നത് തടയാന്‍ പുഴുങ്ങിയ മുട്ടയ്ക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍
സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്ക് കഴിയും. ആഴ്ചയില്‍ മൂന്ന് പുഴുങ്ങിയ മുട്ട കഴിക്കുക.

കൊളസ്ട്രോള്‍
പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് ഉയരുകയില്ല.

കണ്ണുകള്‍ക്ക്
കണ്ണുകളുടെ ആരോഗ്യത്തിനും മുട്ട കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.

നഖത്തിന്
വൈറ്റമിന്‍ ഡി അടങ്ങിയ പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ നഖത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.



Click it and Unblock the Notifications
