Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
അത്താഴത്തിനു ശേഷം ഇവ നിര്‍ബന്ധം
ദഹന പ്രശ്നങ്ങള്‍ എന്നും എല്ലാവരേയും ബാധിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങള്‍ നാം ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാണ്.
കുടവയറിനെ കുപ്പിയിലാക്കാന്‍ ഇതുമതി
എന്നാല്‍ അത്താഴത്തിനു ശേഷം ദഹനം സുഗമമാക്കാന്‍ നമ്മള് കഴിയ്ക്കേണ്ടുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ഇവയുടെ രുചി നമുക്ക് ഇഷ്ടപ്പെട്ടില്ലെന്നും വരാം. പക്ഷേ ആരോഗ്യത്തിനും സുഗമമായ ഉറക്കത്തിനും ഇവ നല്കുന്ന സഹായം വേറൊന്നു കഴിച്ചാലും ഉണ്ടാവില്ല എന്നതാണ് സത്യം.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടു തന്നെ അത്താഴത്തിനു ശേഷം കര്‍പ്പൂര തുളസിയുടെ ഒന്നോ രണ്ടോ ഇലയെടുത്ത് ചവയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കും.

ജീരകം
ജീരകം ഇട്ടു തിളപ്പിച്ച വെള്ളം നാം നിത്യേന ഉപയോഗിക്കും. അതുപോലെ തന്നെയാണ് അത്താഴശേഷം കുറച്ച് ജീരകം കഴിയക്കുന്നത് ദഹനത്തെ ഉഷാറാക്കുകയും നല്ല ഉറക്കം ലഭിയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

തേനും നാരങ്ങയും
നാരങ്ങാ നീരില്‍ അല്പം തേന്‍ ചാലിച്ച് ഭക്ഷണ ശേഷം കഴിയ്ക്കുക. ഇത് ദഹനപ്രശ്നത്തെ മാത്രമല്ല ഇല്ലാതാക്കുന്നത് വയറിന്റെ പല തരത്തിലുള്ള പ്രശ്നങ്ങളേയും ചെറുക്കുന്നു.

അത്താഴത്തിന് ചട്നിയോ?
അത്താഴത്തിനോടൊപ്പം ചട്നി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പുതിനയിലയും മല്ലിയിലയും ഉള്‍പ്പെടുത്തിയുള്ള ചട്നിയാണെങ്കില് ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

തണുത്ത വെള്ളം
വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്. എന്നാല്‍ അത്താഴത്തിനിടയില്‍ വെള്ളം കുടിയ്ക്കാതെ അത്താഴശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്.

പെരുഞ്ചീരകം
പെരുഞ്ചീരകത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പെരുഞ്ചീരകം നോണ്‍വെജ് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ഇതിന്റെ പ്രത്യേകത. അത്താഴ ശേഷം കുറച്ച് പെരുഞ്ചീരകം കഴിയ്ക്കുന്നത് ദഹനത്തേയും ഉറക്കത്തേയും സഹായിക്കും.

നാരങ്ങ വെള്ളം
നാരങ്ങയും തേനും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ തേന്‍ ഉപയോഗിക്കാതെ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിയ്ക്കുന്നതും ഉത്തമമാണ്.

തുളസിയില
തുളസിയില നമ്മളെല്ലാവരും ചവച്ചു നടക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് അത്താഴ ശേഷം അല്പം തുളസിയില ചവച്ചു കഴിയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ദഹനപ്രശ്നങ്ങള്‍ക്കും നല്ലതാണ്.

കറ്റാര്‍വാഴ
കറ്റാര്‍ വാഴ എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കുന്ന ഒന്നാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും സംരക്ഷിയ്ക്കുന്നതില്‍ കറ്റാര്‍ വാഴ മുന്‍പിലാണ്. അത്താഴശേഷം അല്പം കറ്റാര്‍ വാഴ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications