Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
നോമ്പുകാലത്ത് നല്ലത് സസ്യാഹാരം
സ്ഥിരം ജീവിതക്രമത്തില്‍നിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണു റംസാന് കാലത്ത്. ഇക്കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേക ശ്രദ്ധവേണം. നോമ്പിന്റെ ഗുണം പൂര്‍ണമായി ലഭിക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം തന്നെയാണ് നല്ലത്. ദഹനശേഷി കുറവായിരിക്കും എന്നതിനാല്‍ രാത്രി അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്.
പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാമോ..?
രാത്രി അമിതഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം അത്രയും ക്ഷീണം കുറഞ്ഞുകിട്ടും. നോമ്പുതുറയ്ക്കുശേഷം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മറ്റ് മാര്‍ഗങ്ങളിലൂടെ ജലാംശം ലഭിക്കാന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നതാണ് നല്ലത്. മാംസാഹാരം കുറയ്ക്കുന്നതാണ് ശരീരത്തിന് ഉത്തമം.
വ്രതത്തിന്റെ തുടക്കവും അവസാനവും ലഘുഭക്ഷണമാണ് അനുയോജ്യം. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്കുപകരം ചോറ്, കഞ്ഞി, ചെറുപയര്‍, ഇലക്കറികള്‍, ചെറുപഴം എന്നിവ കഴിക്കാം.

ഗോതമ്പ്
ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുന്നതാണ് നല്ലത്. അതിനുപകരം പത്തിരി കഴിക്കാം.

പഴവര്‍ഗങ്ങള്‍
ജ്യൂസായി കഴിക്കുന്നതിനേക്കാള്‍ നല്ലത് പവവര്ഗങ്ങള് അതു പോലെ കഴിക്കുന്നതാണ് നല്ലത്.

പ്രമേഹരോഗികള്‍
പ്രമേഹരോഗികള്‍ സൂജിഗോതമ്പ് വേവിച്ചു കഴിക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദ്ദം ഉള്ളവര്‍
രക്തസമ്മര്‍ദ്ദം ഉള്ളവര്‍ മുരിങ്ങയില കൂടുതല്‍ ഉള്‍പ്പെടുത്തുക.

കാരയ്ക്ക
അയണും, കലോറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പ് തുറന്നശേഷം ഇലനീര് കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത തണുത്ത വെള്ളം കഴിക്കാം.

കഴിക്കേണ്ടത്
കറുത്ത കസ്കസ് വെള്ളത്തിലട്ടത് കുടിച്ചും നോമ്പ് തുറക്കാം. പഴച്ചാര്‍, ചെറുപയര്‍ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവയും നോമ്പുകാലത്ത് നല്ലതാണ്.

രാത്രി ഭക്ഷണം
പത്തിരി, ദോശ, ഉഴുന്നുചേര്‍ത്തു പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ഇറച്ചി, എണ്ണ പലഹാരങ്ങള്‍ എന്നിവ രാത്രി ഒഴിവാക്കുക. ദഹനപ്രശ്നങ്ങള്‍ ഇവ സൃഷ്ടിക്കും.

രാവിലെ ഇറച്ചി കഴിക്കരുത്
പുലര്‍ച്ചയ്ക്ക് ഇരച്ചി, മീന്‍, പൊറോട്ട, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

പ്രശ്നങ്ങള്‍
പകല്‍ ധാരാളം ഭക്ഷണം കഴിക്കുന്നതു പെട്ടെന്ന് നിര്‍ത്തുന്നതുകൊണ്ടും രാത്രിയില്‍ ക്രമം തെറ്റി ആഹാരം കഴിക്കുന്നതുകൊണ്ടും ചിലരില്‍ നോമ്പുകാലത്ത് ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. മൂത്രാഘാതം, നെഞ്ചെരിച്ചില്‍, അജീര്‍ണം, തലവേദന, മലബന്ധം തുടങ്ങിയവയാണ് പ്രശ്നങ്ങള്‍.

പ്രതിവിധികള്‍
ഇത്തരം പ്രശ്നമുള്ളവര്‍ കറുത്ത കസ്കസ് ചേര്‍ത്ത വെള്ളവും കരിക്കിന് വെള്ളവും കുടിക്കുന്നത് ഗുണം ചെയ്യും.

പ്രതിവിധികള്‍
ചെറുപയര്‍ വേവിച്ച വെള്ളത്തില്‍ കല്‍ക്കണ്ടവും ജീരകവും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

പ്രതിവിധികള്‍
ഭക്ഷണത്തിനുശേഷം ജീരകം, മല്ലിയില എന്നിവ ചവച്ചുതിന്നുന്നതും, മല്ലിയില ചമ്മന്തിയും അജീര്‍ണം, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

തലവേദനയ്ക്ക്
കട്ടന്‍ചായയില്‍ ഏലയ്ക്ക പൊടിച്ചുചേര്‍ത്ത് അത്താഴശേഷം കഴിക്കുന്നത് തലവേദനയ്ക്ക് പരിഹാരമാകും.

അസിഡിറ്റി
അസിഡിറ്റി ഒഴിവാക്കാന്‍ അത്താഴത്തിനുശേഷം തണുത്ത കഞ്ഞിവെള്ളം കുടിക്കുന്നതും കൂവപ്പൊടി കല്‍ക്കണ്ടം ചേര്‍ത്ത് പാലില്‍ കഴിക്കുന്നതും സഹായിക്കും.



Click it and Unblock the Notifications
