Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയിലെ ഒരു സുപ്രധാന ഘടകമാണ് പ്രോട്ടീന്‍. ഇത് ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്.
1-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസം 13 ഗ്രാം പ്രോട്ടീനാണ് ശുപാര്‍ശ ചെയ്യുന്നത്. 4-8 പ്രായത്തിലുള്ളവര്‍ 19 ഗ്രാമും, 9-13 പ്രായത്തിലുള്ളവര്‍ 34 ഗ്രാമും, 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ 46 ഗ്രാമും, അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ 52 ഗ്രാമും പ്രോട്ടീന്‍ ദിവസവും ഉപയോഗിക്കണം.
ഏമ്പക്കം വിട്ടാല്‍......
വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ദൈനംദിന ആവശ്യം നിറവേറ്റുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സസ്യാഹാരികള്‍ക്ക് മികച്ച അളവില്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുക.

1. പീസ്
പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയ പീസ് ഉദരത്തിലുണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ കഴിവുള്ളതാണ്.പീസ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണങ്ങളില്‍ ചേര്‍ക്കാം. ഇത് പ്രോട്ടീന്‍ ഉള്ളടക്കവും(ഒരു കപ്പില്‍ 16 ഗ്രാം), മിനറലുകളും, വിറ്റാമിനുകളും വര്‍ദ്ധിപ്പിക്കും.

2. ഓട്ട്സ്
ഒരു കപ്പ് ഓട്ട്സില്‍ 6 ഗ്രാം പ്രോട്ടീനുണ്ട്. ഇത് പ്രാതലിന് ഉത്തമമാണ്. പഴങ്ങള്‍ക്കൊപ്പമോ, കിച്ച്ഡി ആയോ, ദോശയായോ ഇത് ഉപയോഗിക്കാം.

3. അരിയും പയറും(ഒരു കപ്പില്‍ 7 ഗ്രാം)
ഈ പഴയകാലത്തെ സംയുക്തമായ ഭക്ഷണരീതി പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

4. ധാന്യങ്ങളും പയറും (ഒരു കപ്പില്‍ 18 ഗ്രാം)
ഇന്ത്യന്‍ പാചകത്തില്‍ ദിവസവും ധാന്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പിന്തുടരാവുന്നതാണ്.

5. അണ്ടിവര്‍ഗ്ഗങ്ങള്‍
ബദാം, കശുവണ്ടി, പിസ്ത - ആഹാരത്തില്‍ അണ്ടിവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യമാക്കും. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം ഉപയോഗിക്കുന്നത് പരമാവധി പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 10 ബദാമില്‍ 2.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

6. ബീന്‍സ്
രജ്മ, ബട്ടര്‍ ബീന്‍സ്(പാകം ചെയ്ത ഒരു കപ്പില്‍ 15 ഗ്രാം പ്രോട്ടീന്‍)തുടങ്ങിയവ വിഭവങ്ങളെ പ്രോട്ടീന്‍ സമൃദ്ധമാക്കും. ഇത് തിളപ്പിച്ച് അതിലേക്ക് വെള്ളരിക്ക, ക്യാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ സാലഡ് തയ്യാറാക്കുകയോ, കുക്കറിലിട്ട് സൂപ്പ് തയ്യാറാക്കുകയോ ചെയ്യാം.

7. വിത്തുകള്‍
കാല്‍കപ്പ് മത്തങ്ങക്കുരുവില്‍ 9 ഗ്രാമും, എള്ളില്‍ 6 ഗ്രാമും, സൂര്യകാന്തിയില്‍ 8 ഗ്രാമും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ പച്ചക്കറികളില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രോട്ടീന്‍ കൂടിയ അളവില്‍ ലഭ്യമാക്കും.

8. റാഗി
റാഗി അഥവാ പഞ്ഞപ്പുല്ല് പ്രോട്ടീന്‍, അയണ്‍, കാല്‍സ്യം, വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയതാണ്. റാഗിയുടെ രുചിയില്‍ നിങ്ങള്‍ക്കും കുട്ടികള്‍ക്കും താല്പര്യമില്ലെങ്കില് റാഗിപ്പൊടി ദോശമാവിലോ, റൊട്ടിപ്പൊടിയിലോ ചേര്‍ത്ത് ഉപയോഗിക്കാം.

9. പനീര്‍(100 ഗ്രാമില്‍ 11 ഗ്രാം പ്രോട്ടീന്‍)
നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന ഒരു വിഭവമാണ് പനീര്‍. ഇത് സാലഡ്, ഡെസെര്‍ട്ട് എന്നിവയിലും പ്രധാന ഭക്ഷണങ്ങളിലും ചേര്‍ത്ത് ഉപയോഗിക്കാം.

10. പീനട്ട് ബട്ടര്‍ (1 ടേബിള്‍ സ്പൂണില്‍ 7.5 ഗ്രാം)
താരതമ്യേന പുതിയ വിഭവമാണിത്. ഇതില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സാന്ഡ്വിച്ചില് ഉപയോഗിക്കുന്നത് എളുപ്പമാണ്.

11. ഹോള്‍ വീറ്റ് ബ്രെഡ്(2 കഷ്ണത്തില്‍ 5.2 ഗ്രാം പ്രോട്ടീന്‍)
ഹോള്‍ വീറ്റ് ബ്രഡില്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും മികച്ച അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു.

12. ചീര (1 കപ്പില്‍ 13 ഗ്രാം പ്രോട്ടീന്‍)
ചീര ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി പ്രോട്ടീന്‍, മിനറല്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളമായി ലഭ്യമാകും.



Click it and Unblock the Notifications