Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വയര്‍ വീര്‍പ്പിയ്ക്കും ഭക്ഷണങ്ങള്‍
പലരേയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസും വയറ്റിന് കനവുമെല്ലാം. വയറ്റിന് കനം തോന്നുന്നതില്‍ ഭക്ഷണങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്.
വയറിന് സുഖകരമായതും അല്ലാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. ചിലതരം ഭക്ഷണങ്ങള്‍ വയറിന്റെ കനം കൂട്ടുന്നവയാണ്. കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍
ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ഒഴിവാക്കുന്നത് വയറിന് കനം തോന്നാതിരിയ്ക്കാന്‍ സഹായിക്കും.

പയര്‍, പരിപ്പു വര്‍ഗങ്ങള്‍
പയര്‍, പരിപ്പു വര്‍ഗങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണെങ്കിലും വയറ്റില്‍ ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ പാകം ചെയ്യുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തി ഉപയോഗിയ്ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ബീന്‍സ്
ബീന്‍സ് ആരോഗ്യകരമാണെങ്കിലും ഇവയിലെ ആല്‍ഫ ഗലാക്ടോസൈഡ്സ് എന്ന ഷുഗര്‍ വയറ്റില്‍ ഗ്യാസുണ്ടാക്കും.

ഗോതമ്പ്
ഗ്ലൂട്ടെന്‍ അലര്‍ജിയുള്ള ആളുകള്‍ക്ക് ഗോതമ്പ് വയറ്റില്‍ കനം തോന്നാനും വയറുവേദനയുണ്ടാകാനും കാരണമാകും.

സോഡ
സോഡയടങ്ങിയ പാനീയങ്ങള്‍ വയറ്റില്‍ ഗ്യാസുണ്ടാക്കുന്നവയാണ്.

ബ്രൊക്കോളി, ചീര, കാലേ
ബ്രൊക്കോളി, ചീര, കാലേ എന്നിവ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും അമിതമായാല്‍ വയറ്റിന് കനം തോന്നിപ്പിയ്ക്കും.

ബാര്‍ലി
ബാര്‍ലി ആരോഗ്യകരമായ ഫൈബറാണ്. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ നാരുകളുടെ ആധിക്യം കൊണ്ടുതന്നെ വയറിന് കനം തോന്നിപ്പിയ്ക്കുകയും ചെയ്യും.

സവാള
നാം ദൈനംദിന പാചകത്തിനുപയോഗിയ്ക്കുന്ന സവാളയില്‍ ഫ്രക്ടന്‍സ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതും വയറിന കനം തോന്നുവാന്‍ കാരണമാകും.

ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതെങ്കിലും ഇതിലെ ഫ്രക്ടോസ്, നാരുകള്‍ എന്നിവയും വയറിന് കനം തോന്നിപ്പിയ്ക്കും. ആപ്പിള്‍ കഴിച്ചാല്‍ ഉടന്‍ രണ്ടുഗ്ലാസ് വെള്ളം കുടിയ്ക്കുക.

പാല് ഉല്പന്നങ്ങള്
ലാക്ടോസ് അലര്‍ജിയുള്ളവര്‍ക്ക് പാല് ഉല്പന്നങ്ങള് കഴിയ്ക്കുന്നതും വയറിന് കനവും അസ്വസ്ഥതയുമുണ്ടാക്കും.

വെളുത്തുള്ളി
വെളുത്തുള്ളി ഗ്യാസിന് നല്ലതെങ്കിലും ചിലര്‍ക്കിത് അലര്‍ജിയാണ്. ഇത്തരക്കാരില്‍ വയറിന് കനം തോന്നാന്‍ ഇത് കാരണമാകും.



Click it and Unblock the Notifications
