Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍
സൗന്ദര്യസംരക്ഷണത്തിലും മുടിസംരക്ഷണത്തിലും ഒരു പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവെറ. പച്ചനിറത്തില്‍ ധാരാളം കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിയ്ക്കുന്ന ഇത് പല ചര്‍മ, മുടി പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.കറ്റാര്‍ വാഴയ്ക്ക് ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്.
പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണിത്. ഇതിന്റെ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുമുണ്ട്.
7 ദിവസം, 7 കിലോ കുറയും
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും.
കറ്റാര്‍വാഴയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

വിഷാംശം
കറ്റാര്‍വാഴയുടെ ജ്യൂസിന് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനുള്ള കഴിവുണ്ട്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷങ്ങള്‍ ശാരീരികപ്രവര്‍ത്തനങ്ങളെയും ചര്‍മത്തെയും ദോഷകരമായി ബാധിയ്ക്കും. ഇത് ശരീരത്തിനും ചര്‍മത്തിനും ദോഷകരവുമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കറ്റാര്‍ വാഴയുടെ ജ്യൂസ്.

തടി
തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയുടെ ജ്യൂസ്. ഇത് വയര്‍, ദഹനേന്ദ്രിയം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ഇതുവഴി ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുളള കൊഴുപ്പുള്പ്പെടെയുള്ള അനാവശ്യവസ്തുക്കള്‍ നീക്കം ചെയ്യും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പല്ല്
പല്ലിന്റെ ആരോഗ്യത്തിനും കറ്റാര്‍വാഴയുടെ ജ്യൂസ് വളരെ നല്ലതാണ്. ശ്വാസത്തിനുണ്ടാകുന്ന ദുര്‍ഗന്ധം തടയുന്നതിനും നല്ലൊരു മൗത്ത് ഫ്രഷ്നറായും ഇത് ഉപയോഗിക്കാം. ഇതിനു പുറമെ മൗത്ത് അള്‍സര്‍, മോണയിലുണ്ടാകുന്ന രക്തസ്രാവം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്.

ഊര്‍ജം
ഊര്‍ജം ശരീരത്തിന് കൂടുതല്‍ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴയുടെ ജ്യൂസ്. ഇത് ശരീരത്തിലെ ശരീരത്തിലെ ഊര്‍ജവും പ്രതിരോധശേഷിയുമെല്ലാ്ം വര്‍ദ്ധിപ്പിയ്ക്കും.

ചര്‍മത്തിനും മുടിയ്ക്കും
ചര്‍മത്തിനും മുടിയ്ക്കും വളരെ നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. ഇത് ദിവസവും കുടിയ്ക്കുന്നത് തിളക്കമുള്ള ചെറുപ്പമായ ചര്‍മം നേടിത്തരും. മുടിയുടെ വളര്‍ച്ചയ്ക്കും ഇത് നല്ലതു തന്നെയാണ.് ഇത് മുടിയുടെ അടിവേരുകളെ ബലപ്പെടുത്തും.



Click it and Unblock the Notifications
