Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പയ്യന്‍സ്, വെറുതെ വ്യായാമം ചെയ്തിട്ടു കാര്യമില്ല..
വ്യായാമത്തിനു ശേഷം കഴിയ്ക്കുന്ന ഭക്ഷണത്തിന് വ്യായാമത്തോടൊപ്പം തന്നെ പ്രാധാന്യം ഉണ്ട് നമ്മുടെ ആരോഗ്യകാര്യത്തില്‍. അതിനാല്‍ എത്രയൊക്കെ ചത്തു കിടന്നു വ്യായാമം ചെയ്തിട്ടും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാത്തതും ഇതുകൊണ്ടു തന്നെ. വ്യായാമത്തിന്റെ 20 ഗുണങ്ങള്‍
രാവിലെയുള്ള വ്യായാമം നമ്മുടെ തടി കുറയ്ക്കും വയറു കുറയ്ക്കും ഊര്‍ജ്ജം നല്‍കും എന്നുള്ളതെല്ലാം സത്യമാണ്. എന്നാല്‍ ഇത്രയും പ്രാധാന്യം നമ്മുടെ ഭക്ഷണത്തിന്റെ കാര്യത്തിലും നമ്മള് നല്‍കണം. എന്നാല്‍ പലര്‍ക്കും കണ്‍ഫ്യൂഷനാണ് എന്ത് കഴിയ്ക്കണം എന്ത് കഴിക്കരുതെന്നതിനെക്കുറിച്ച്. ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
വ്യായാമശേഷം പലതും കഴിക്കുകയും കഴിക്കാതിരിക്കുകയും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഇവയില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചിക്കന്‍ കഴിക്കാം ധാരാളം
വ്യായാമത്തിനു ശേഷം നമ്മള് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ് ചിക്കന്‍. പ്രഭാതഭക്ഷണത്തോടൊപ്പം ചിക്കന്‍ കഴിക്കണം എന്നുള്ളതാണ് കാര്യം. ചിക്കനിലുള്ള സെലനിയം ആര്‍ത്രൈറ്റിസ് സാധ്യത ഇല്ലാതാക്കുമെന്നതും ഇതിനെ വളരെയേറെ പ്രിയപ്പെട്ടതാക്കുന്നു.

മത്സ്യം നിര്‍ബന്ധം
ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റിന്റേയും കലവറയാണ് മത്സ്യം. പ്രത്യേകിച്ച് സാല്‍മണ്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് മത്സ്യം പാകം ചെയ്യുകയും അത് വ്യായാമത്തിനു ശേഷം കഴിയ്ക്കുകയും ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിയ്ക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

വാഴപ്പഴം
വ്യായാമം ചെയ്താലും ഇല്ലെങ്കിലും വാഴപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ വാഴപ്പഴത്തിന്റെ ആവശ്യകത അല്പം കൂടി കൂടുതലായിരിക്കും. ഇത് നമ്മുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

ഫ്രൂട്ട് സാലഡ്
വ്യായാമത്തിനു ശേഷം സ്ഥിര ഭക്ഷണമാക്കാവുന്നതാണ് ഫ്രൂട്ട് സാലഡ്. ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങിയവയെല്ലാം ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മാത്രമല്ല ഇത്രയും പെര്‍ഫക്ട് ആയ മറ്റൊരു പ്രഭാത ഭക്ഷണവും ഇല്ല.

പച്ചക്കറികള്‍
വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നവരെ നമുക്കറിയാം. എന്നാല്‍ വ്യായാമത്തിനു ശേഷം പച്ചക്കറികള്‍ പച്ചയ്ക്കോ വേവിച്ചോ കഴിയ്ക്കാം. ഇതു നല്കുന്ന ആരോഗ്യം ഒന്നു വേറെ തന്നെയാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയേയും പ്രത്യുല്പാദന ശേഷിയേയും വര്‍ദ്ധിപ്പിക്കും.

ബദാം
പണക്കാരുടെ പരിപ്പ് എന്നാണ് ബദാം അറിയപ്പെടുന്നത് തന്നെ. എന്നാല്‍ ഇന്ന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള ചിന്തയൊന്നും ബദാമിന്റെ കാര്യത്തിലില്ല. അതുകൊണ്ടു തന്നെ വ്യായാമത്തിനു ശേഷം ബദാമും പാലും കഴിയ്ക്കുന്നത് ആരോഗ്യം നല്‍കും.

ഓട്സ്
ആരോഗ്യത്തിന്റെ കലവറയാണ് ഓട്സ്. നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഓട്സിനു കഴിയും. മാത്രമല്ല ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഓട്സ് സഹായിക്കും.

തൈരും നല്ലത്
രാവിലെ തന്നെ തൈര് കുടിയ്ക്കുകയോ. എന്നാല്‍ വ്യായാമ ശേഷം അല്പം തൈര് കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മസിലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. മാത്രമല്ല അമിത കലോറി എന്ന വിപത്തിനെ തടയാനും ഇതിന് കഴിയും.



Click it and Unblock the Notifications
