Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
കാല്‍സ്യം ചോര്‍ത്തുന്ന ഭക്ഷണങ്ങള്‍
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് കഴിക്കുന്ന കാല്‍സ്യത്തിന്റെ അളവില്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഇതോടൊപ്പം അസ്ഥികളില്‍ നിന്ന് കാല്‍സ്യം ചോര്‍ത്തിക്കളയുന്ന ആഹാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. വെള്ളത്തോടൊപ്പം ചേര്‍ന്നാല്‍ വിവരമറിയും
അത്തരത്തില്‍ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്, ആസിഡ് സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍
ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്, ആസിഡ് സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ അസ്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നവയാണ്. ഇവ രക്തത്തിന്റെ പിഎച്ച് കൂടുതല്‍ ആസിഡ് അടങ്ങിയതായി മാറ്റും.
അസിഡിക് പിഎച്ച് ബാലന്‍സ് ചെയ്യുന്നതിനായി ശരീരം കാല്‍സ്യം, മഗ്നീഷ്യം എന്നിവ അസ്ഥിയില്‍ നിന്ന് ആഗിരണം ചെയ്യും. ഇത്തരം പാനീയങ്ങളും, ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്ന ഓരോ അവസരത്തിലും അസ്ഥികളുടെ ബലം കുറയുകയും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയത്തിന് കാരണമാവുകയും ചെയ്യും.

പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം
പ്രോട്ടീന്‍ അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥികളില്‍ നിന്ന് കാല്‍സ്യം നഷ്ടമാകാന്‍ ഇടയാക്കും.

മദ്യം
മദ്യം കാല്‍സ്യം ആഗിരണത്തിന് തടസ്സം സൃഷ്ടിക്കും. ഇക്കാരണത്താല്‍ മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുക.

ഉപ്പിന്റെ അമിതമായ ഉപയോഗം
ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് കാല്‍സ്യം കുറയാനും അസ്ഥികള്‍ എളുപ്പത്തില്‍ പൊട്ടാനും കാരണമാകും. ഉപ്പ് കൂടുതലായി അടങ്ങിയ പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കഫീന്‍
കാപ്പി കൂടിയ അളവില്‍ കുടിക്കുന്നത് കാല്‍സ്യം നഷ്ടമാകാനും അസ്ഥികളുടെ ദുര്‍ബലതക്കും ഇടയാക്കും. നിലവില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞവരിലും ഓസ്റ്റിയോപൊറോസിസ് മുമ്പ് ഉണ്ടായിരുന്നവരിലും ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകും.



Click it and Unblock the Notifications
