Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വെള്ളത്തോടൊപ്പം ചേര്‍ന്നാല്‍ വിവരമറിയും
വെള്ളം കുടിയ്ക്കാതെ ഒരു നിമിഷം പോലും നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. നമുക്കെന്നല്ല ഭൂമിയില്‍ ജീവന് തുടിയ്ക്കുന്ന ഒന്നിനും വെള്ളമില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല. എന്നാല്‍ വെള്ളം കുടിയ്ക്കുന്നത് നല്ലത് തന്നെ, പക്ഷേ വെള്ളത്തോടൊപ്പം ചിലതെല്ലാം ചേര്‍ത്താല്‍ ജീവന് മാത്രമല്ല ആരോഗ്യവും കൂടി വര്‍ദ്ധിക്കും.
ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിന് എന്തൊക്കെ വെള്ളത്തോടൊപ്പം നമുക്ക് ചേര്‍ക്കാം എന്നു നോക്കാം. ഇത് ആരോഗ്യം മാത്രമല്ല നല്‍കുന്നത് ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും ഇവ നല്കുന്ന പ്രാധാന്യം ഇവയെ വെള്ളത്തോളം തന്നെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. ഈ ഭക്ഷണങ്ങള്‍ക്ക് എക്സ്പയറി ഡേറ്റില്ല

നാരങ്ങ
നാരങ്ങയാണ് ഇവയില്‍ മുന്പന്. എവിടെച്ചെന്നാലും ഒരു നാരങ്ങാവെള്ളം എന്ന സ്ഥിരം പല്ലവി തന്നെ നാരങ്ങയെ നമുക്കെത്രത്തോളം പ്രിയപ്പെട്ടതാക്കി മാറ്റുന്നു എന്നതിന്റെ സൂചനയാണ്. ഇത് ദഹനവ്യവസ്ഥയെ സഹായിക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചി
ഇഞ്ചിയും വെള്ളത്തോടൊപ്പം ചേര്‍ക്കുന്നതില്‍ അത്ര പുറകിലല്ല. ഇത് ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ഇതിലൂടെ ആയുസ്സിന്റെ നീളം കൂടുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

മഞ്ഞള്‍
മഞ്ഞള്‍ വെള്ളത്തേക്കാള്‍ കറികളില്‍ ആണ് നമ്മള് കൂടുതല്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്. മാത്രമല്ല വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു തേച്ചാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ വെറും വയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ 8 ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് എന്നും രാവിലെ കഴിയ്ക്കുക.



Click it and Unblock the Notifications
