Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കപ്പപ്പൊടി ആരോഗ്യത്തിന്..
മരച്ചീനി അഥവാ കപ്പ എന്ന പോഷകമാര്‍ന്ന കിഴങ്ങ് വര്‍ഗത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുമുണ്ടാകും കഴിച്ചിട്ടുമുണ്ടാകും. എന്നാല്‍ കപ്പപ്പൊടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ...? കപ്പപ്പൊടി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയണ്ടേ... സൗത്ത് അമേരിക്കയില്‍ ഇത് പ്രധാന ഭക്ഷണമാണ്. കപ്പപ്പൊടി കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം.
ഓറഞ്ച് കഴിക്കാന്‍ മടിക്കല്ലേ പ്ലീസ്...
കപ്പ പൊടിച്ചെടുത്ത് ഉണ്ടാക്കുന്നതാണിത്. പല പലഹാരങ്ങളും ഇത് കൊണ്ട് ഉണ്ടാക്കാം. ഇതില്‍ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിന്‍ സി, കോപ്പര്‍, മെഗ്നീഷ്യം, വൈറ്റല്‍ വിറ്റാമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഡയറ്റില്‍ കപ്പപ്പൊടി ചേര്‍ത്താല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്നറിയാം..

വിശപ്പ് ഇല്ലാതാക്കും
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കപ്പപ്പൊടി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഇതിന് സഹായിക്കും. കലോറിയും ഇതില്‍ കുറവാണ്.

ഊര്‍ജ്ജം തരും
കപ്പപ്പൊടി കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഇതിനു സഹായിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം
നല്ല ഊര്‍ജ്ജം ലഭിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാകുന്നു. 80 ശതമാനം കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്.

ഞരമ്പിന്റെ ആരോഗ്യത്തിന്
ഞരമ്പിന്റെ പ്രവര്‍ത്തനം ബാലന്‍സ് ചെയ്യുന്നു. ഇത് സ്ട്രെസ്സ്, ഉത്കണ്ഠ എന്നിവയോട് പോരാടും. ഞരമ്പിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരും.

മസിലുകള്‍ക്ക്
നിങ്ങളുടെ മസിലുകള്‍ക്ക് ബലം നല്കാന് കപ്പപ്പൊടി സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഇതിനു സഹായകമാകും.

രക്തസമ്മര്‍ദ്ദം കുറയ്ക്കും
മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.

സന്ധിവാതം
സന്ധിവേദനകള് മാറ്റാനും ഇത് സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന മിനറല്സായ കോപ്പര്‍,മെഗ്നീഷ്യം എന്നിവ വേദനകള്‍ മാറ്റിതരും. ഒരു കപ്പ് കപ്പപ്പൊടിയില്‍ 206 ഗ്രാം കോപ്പര്‍ ഉണ്ട്.

ഹൃദയത്തിന്
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഹൃദയസംബന്ധമായ രോഗങ്ങളായ സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കും. വൈറ്റമിന്സി, ഫോളേറ്റ് എന്നിവ ഇതിന് സഹായകമാകും.

ക്യാന്‍സര്‍
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍സും ഫോളേറ്റും ക്യാന്‍സറിനോടും പൊരുതും.

ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭകാലത്തെ പ്രശ്നങ്ങളും പ്രസവാനന്തര പ്രശ്നങ്ങളും മാറ്റാനും ഇവ സഹായിക്കും. ഗര്‍ഭിണികള്‍ കഴിക്കേമ്ട ഒരു പ്രധാന ഭക്ഷണമാണിത്.



Click it and Unblock the Notifications
