For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടിച്ചക്ക ഏറ്റവും മികച്ചത്

By Sruthi K M
|

ചക്ക എല്ലാവരും കഴിച്ചിട്ടുണ്ടാകും. ചക്ക തന്നെ പലതരത്തിലുണ്ട്. വരിക്ക, കൂഴ , ഇടിച്ചക്ക എന്നിങ്ങനെ മധുരവും സ്വാദിഷ്ടമായതുമായ ചക്കകള്‍ നാട്ടില്‍ സുലഭമാണ്. വരിക്ക ചക്കയെ അപേക്ഷിച്ച് കൂഴ ചക്കയില്‍ കൂടുതല്‍ അളവില്‍ നാരുകളുണ്ട്. ചക്ക വിഭവങ്ങള്‍ എടുത്തുനോക്കുമ്പോള്‍ മിക്കവര്‍ക്കും പ്രിയം ഇടിച്ചക്ക വിഭവത്തോടായിരിക്കും. ഏറ്റവും സ്വാദിഷ്ടമായ വിഭവവും ഇതുതന്നെയാണ്.

ലെമണ്‍ പെപ്പര്‍ ഭക്ഷണത്തില്‍ ചേര്‍ക്കൂ..

വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധവുമാണിത്. വിറ്റാമിന്‍ എ, ബി-2, സി എന്നിവ ധാരാളം ിതില്‍ അടങ്ങിയിട്ടുണ്ട്. ഇടിച്ചക്ക കഴിക്കുന്നതിലൂടെ പല രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തിനേടാം...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, എ എന്നിവയുടെ കലവറയാണ് വിളയാത്ത ചക്ക അഥവാ ഇടിച്ചക്ക. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഇല്ലാത്ത വിഭവമാണിത്. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടിച്ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വയറിളക്കം

വയറിളക്കം

കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ ചോറും ഇടിച്ചക്കയും ഒരുമിച്ചു കഴിക്കരുത്. ഇതില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണിത്. പ്രായത്തെ ചെറുത്തുതോല്‍പ്പിക്കാനും ചക്ക സഹായിക്കും.

കുടല്‍വ്രണം

കുടല്‍വ്രണം

ഇടിച്ചക്ക കഴിക്കുന്നതിലൂടെ വയറ്റിലെ പ്രശ്‌നങ്ങളൊക്കെ മാറി കിട്ടും കുടല്‍ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണിത്.

ചക്കക്കുരു

ചക്കക്കുരു

ചക്കക്കുരു കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാം. ക്യാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരു സഹായിക്കും.

മാനസികസംഘര്‍ഷം

മാനസികസംഘര്‍ഷം

മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ഇടിച്ചക്ക സഹായകമാണ്.

ശക്തി

ശക്തി

പോഷകങ്ങളുടെ കലവറയായ ഇടിച്ചക്ക കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും.

English summary

Some of the health benefits of Jackfruit

Unique, delicious jack fruit is rich in energy, dietary fiber, minerals, and vitamins yet contain no saturated fats or cholesterol.
Story first published: Tuesday, May 19, 2015, 17:39 [IST]
X
Desktop Bottom Promotion