Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജീവിക്കണമെങ്കില്‍ ഈ ഭീകരന്മാരെ സൂക്ഷിക്കുക!!
ഭക്ഷണത്തിലുമുണ്ട് ചില ഭീകരന്മാര്. പലര്‍ക്കും നമ്മുടെ നിത്യ ജീവിതവുമായി വളരെയധികം ബന്ധവുമുണ്ടാകും. ഒരിക്കലും ഇവരില്‍ നിന്നും ഇങ്ങനൊരു ചതിയും നാം പ്രതീക്ഷിക്കില്ല. ഇത്തരം ചതിയന്‍ ചന്തുമാര്‍ കുറേയുണ്ട് നമ്മുടെ ഭക്ഷണക്കൂട്ടത്തില്.
കരളിനെ സംരക്ഷിക്കാന്‍ ചില വഴികള്‍...
നമ്മളെത്ര വേണ്ടെന്നു വെച്ചാലും അസുഖങ്ങളുടെ കലവറ നമുക്കായി തുറന്നു തന്നു പോകും ഇക്കൂട്ടര്‍ മാത്രമല്ല പൊണ്ണത്തടി എന്നൊരു ബോണസ്സും ഇവര്‍ നമുക്ക് നല്‍കും. നമ്മുടെ ഊര്‍ജ്ജവും ആരോഗ്യവും ഇവര്‍ ചോര്‍ത്തിയെടുക്കും. ഇത്തരത്തില്‍ നമ്മളോട് വളരെ ക്രൂരമായി പെരുമാറുന്ന നമ്മുടെ ഭക്ഷണ ഭീകരര്‍ ആരൊക്കെയെന്ന് നോക്കാം.

കേക്കുകള്‍
കാണാനും കഴിക്കാനും നല്ല ഭംഗിയായിരിക്കും. എന്നാല്‍ ഇത് കഴിച്ചു കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന സംഭാവന അതു കുറച്ച് കടന്നു പോവും. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാര നമ്മുടെ ഊര്‍ജ്ജത്തെയും പ്രസരിപ്പിനേയും എന്നന്നേക്കുമായി കുറയ്ക്കാന്‍ ശ്രമിക്കുന്നു.

കാപ്പിയുടെ വകഭേദങ്ങള്‍
ദിവസവും രണ്ട് കാപ്പി കുടിയ്ക്കുന്നത് പ്രശ്നമല്ല. എന്നാല്‍ കാപ്പിയുടെ വകഭേദങ്ങളായ പല പാനീയങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള കഫേന്‍ നമ്മുടെ ഊര്‍ജ്ജത്തിന്റെ അളവിനെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ ആരോഗ്യം നല്കുന്നവ തന്നെയാണ്.എന്നാല്‍ പല ധാന്യങ്ങളുടെ കൂട്ടിലും ഉയര്‍ന്ന തോതില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളെയാണ് ഏറ്റവും മോശകരമായി ബാധിയ്ക്കുന്നത്.

ശീതള പാനീയങ്ങള്‍
എണ്ണിയാലൊടുങ്ങാത്ത ദോഷവശങ്ങളാണ് ശീതളപാനീയങ്ങള്ക്കുള്ളത്. ഇതില്‍ ചേര്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ മധുരവും നമ്മുടെ എല്ലിനും പല്ലിനും ദോഷകരമായി ബാധിയ്ക്കുന്നവയാണ്. മാത്രമല്ല ഇത് ശാരീരികോര്‍ജ്ജത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നു.

തൈര്
തൈരെന്നു പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന തൈരല്ല. നമ്മള് കടയില്‍ നിന്നും വാങ്ങിക്കുന്ന തൈരാണ് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.

ഓറഞ്ച് ജ്യൂസ്
പഴങ്ങളും ജ്യൂസുകളും ആരോഗ്യം നല്കുന്നതാണെന്ന ഒരു തെറ്റിദ്ധാരമ നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും തെറ്റായ ധാരണ മാത്രമാണ്. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാര നമ്മുടെ ആരോഗ്യത്തെ ദോഷകരമായി തന്നെയാണ് ബാധിയ്ക്കുന്നത്.

ഉരുളക്കിഴങ്ങ് ചിപ്സ്
വിവിധ തരത്തിലുള്ള ചിപ്സ് നമ്മള് കഴിയ്ക്കുന്നതാണ്. എന്നാല്‍ അതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് ചിപ്സ്. എന്നാല്‍ ഓരോ തവണ കഴിക്കുമ്പോഴും ഇത് നമ്മുടെ ശാരീരികോരോഗ്യത്തെ മാത്രമല്ല മാനസികോര്‍ജ്ജത്തെ കൂടി ഇല്ലാതാക്കുന്നു.

സാന്‍ഡ് വിച്ച്
ഇന്നത്തെ തലമുറയുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് സാന്‍ഡ് വിച്ച്. എന്നാല്‍ പലപ്പോഴും ഇതിലടങ്ങിയിരിക്കുന്ന അപകടത്തെ തിരിച്ചറിയാന്‍ നാം ശ്രമിക്കുന്നില്ലെന്നത് സത്യം.

റെഡ് വൈന്‍
വൈന്‍ ആല്‍ക്കഹോള്‍ കാറ്റഗറിയില്‍ വരുന്നതാണെങ്കിലും ശാരീരികമായി യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍ റെഡ് വൈന്‍ നമ്മുടെ മാനസികാരോഗ്യത്തെ തകര്‍ക്കുമെന്നതാണ് സത്യം. ഇതുണ്ടാക്കുന്ന അനാരോഗ്യം പലപ്പോഴും നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിയുന്നതിനപ്പുറമായിരിക്കും.



Click it and Unblock the Notifications
