Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവ രാത്രി കഴിച്ചാല്‍ പിന്നെ ഉണരേണ്ടി വരില്ല
അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമക്കാരുടെ രീതി. എന്നാല്‍ പലപ്പോഴും പ്രാതല്‍ അത്തിപ്പഴത്തോളം കഴിച്ച് അത്താഴത്തിന് പ്രാധാന്യം കൊടുക്കുന്ന രീതിയാണ് പൊതുവേ നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത്. എന്നാല്‍ പലപ്പോഴും അത്താഴത്തിന് കൂടെക്കൂട്ടാന്‍ പറ്റാത്ത ചില ഭക്ഷണങ്ങളുണ്ട്.
കഞ്ഞിവെള്ളത്തിലാണ് നമ്മുടെ ആയുസ്സ്
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തേക്കാളുപരി അനാരോഗ്യമായിരിക്കും നല്‍കുക. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെയായിരിക്കും നമ്മുടെ ഭക്ഷണശീലം എന്നതാണ് സത്യം. നല്ല ഉറക്കം ലഭിക്കാനും ആരോഗ്യത്തോടുകൂടി ഇരിക്കാനും നമുക്ക് എന്തെല്ലാം ഭക്ഷണങ്ങള്‍ അത്താഴത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് നോക്കാം.

ഇറച്ചി ആളെക്കൊല്ലും
കാര്യമൊക്കെ ശരി തന്നെയാണ് ഇറച്ചി നല്ല രുചിയാണ് കഴിക്കാന്‍. എന്നാല്‍ രാത്രി ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിഞ്ഞ ശേഷമോ ഇറച്ചി കഴിക്കുന്നത് അനാരോഗ്യം മാത്രമല്ല നല്‍കുന്നത് ആയുസ്സിന്റെ നീളം കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ അത്താഴത്തിന്റെ ഭാഗമായിരിക്കും ഇറച്ചി.

പച്ചക്കറികള്‍ നല്ലത് തന്നെ
പച്ചക്കറികള്‍ നല്ലത് തന്നെയാണ് എന്നാല്‍ പലപ്പോഴും പലര്‍ക്കുമുള്ള ശീലമാണ് അത്താഴത്തോടൊപ്പം വേവിക്കാത്ത പച്ചക്കറി കഴിക്കുന്നത്. ഇതത്ര നല്ല ശീലമല്ല, കാരണം ഇത് നമ്മുടെ ദഹനവ്യവസ്ഥയെ താറുമാറാക്കും.

ചിപ്സും മറ്റു സ്നാക്സും
ചിപ്സും മറ്റുള്ള സ്നാക്സും അത്താഴത്തിനോടൊപ്പം കഴിക്കുന്നത് അമിത വണ്ണത്തെ മാത്രമല്ല നിങ്ങളുടെ കൂട്ടിനു തരിക ഇത്തരത്തിലുള്ള ശീലം ഹൃദയാഘാതത്തിലായിരിക്കും മിക്കവാറും നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുക.

പാസ്തയെന്ന വില്ലന്‍
പലരും അത്താഴമൊഴിവാക്കി പാസ്തയെന്ന ഭക്ഷണത്തെ തേടിപ്പോവുമ്പോള്‍ ഇത് അമിത വണ്ണവും ഉറക്കക്കുറവും നല്കുന്നു. ഇതുണ്ടാക്കുന്ന പ്രശ്നങ്ങളാകട്ടെ ജീവിതകാലം മുഴുവന്‍ അനുഭവിക്കാം.

ഐസ്ക്രീം നല്ലതല്ല
അത്താഴത്തിനു ശേഷം അല്പം മധുരമാവാം എന്നു വിചാരിക്കുന്നവര്ക്കാണ് ഐസ്ക്രീം വില്ലനാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ശീലത്തോടൊപ്പം മറ്റൊരു ശീലവും കൂടി നമ്മോടൊപ്പം കൂടുന്നു. പ്രമേഹം എന്ന വില്ലന്‍. പിന്നീട് ഒരിക്കലും ഐസ്ക്രീം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ ജീവിക്കേണ്ടി വരും.

പിസ എന്ന ഉപദ്രവകാരി
എന്താ കഴിച്ചത് രാത്രി, പിസയാണ് എന്ന ഗമയോടു കൂടിയുള്ള ഉത്തരം നിങ്ങള്‍ക്ക് ഈ ശീലം തുടരുകയാണെങ്കില്‍ അധിക കാലം പറയേണ്ടി വരില്ല. കാരണം ഇത് ഹൃദയാഘാതമെന്ന വില്ലനെ നമ്മുടെ അടുത്തേക്ക് വേഗം അയയ്ക്കുന്നു.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ തരുന്നത് ആരോഗ്യം തന്നെയാണ്, എന്നാല്‍ അതിനൊക്കെ അതിന്റേതായ സമയമുണ്ട്. പലപ്പോഴും അത്താഴം ഒഴിവാക്കുന്നവര്‍ കഴിക്കുന്നതാണ് ഓട്സോ, അല്ലെങ്കില്‍ ഗോതമ്പ് കഞ്ഞിയോ എന്തെങ്കിലും എന്നാല്‍ ഇത് രാത്രിയില്‍ കഴിവതും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദഹനപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും ഇത്.

ചോക്ലേറ്റ് നല്ലതേ അല്ല
അത്താഴശേഷം ഒരു ചോക്ലേറ്റ് ആവാം എന്ന് കരുതുന്നവര്‍ അധിക കാലം ചോക്ലേറ്റ് കഴിക്കാന്‍ ഉണ്ടാവില്ല. കാരണം ഇതുണ്ടാക്കുന്ന പ്രശ്നം ഷുഗര്‍ മാത്രമല്ല ക്യാന്‍സര്‍ എന്ന വില്ലനെകൂടിയാണ്.

മദ്യമെന്ന വില്ലന്‍
പലരും പലപ്പോഴായി ഇത്തരത്തിലുള്ള ദു:ശ്ശീലങ്ങള്ക്ക് വഴിപ്പെട്ടിട്ടുണ്ടാവും. കാരണം മദ്യം കഴിക്കുന്നത് ഭക്ഷണശേഷമാണെങ്കില്‍ അത് നിങ്ങളെ പിന്നെ ഒരു ദു:ശ്ശീലമായി പിന്തുടരും. ഇത് ഉറക്കത്തിന്റെ കാഠിന്യം കുറയ്ക്കുകയും പലപ്പോഴും നിങ്ങളുടെ ജീവിത ശൈലി തന്നെ മാറാന്‍ കാരണമാകുകയും ചെയ്യും.

മുളക് ഏതുമാകട്ടെ
ഏത് തരത്തിലുള്ള മുളകാകട്ടെ അത്താഴത്തിന്റെ കൂടെ കഴിക്കുന്നത് നമുക്ക് എട്ടിന്റെ പണി തരും. കാരണം ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന കലോറി ശരീരഭാരത്തെ വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
