Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വയര്‍ നിറയ്ക്കും കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍
തടി വേണ്ടെന്നു തീരുമാനിയ്ക്കുന്നവര് ഉപേക്ഷിയ്ക്കേണ്ട ഒന്നാണ് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍. ആരോഗ്യത്തിനും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുന്നതു തന്നെയാണ് നല്ലത്.
എന്നാല്‍ കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ചിലപ്പോഴെങ്കിലും വിശപ്പനുഭവപ്പെടും. കൊഴുപ്പു കുറഞ്ഞ, എന്നാല്‍ വിശപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് ഇതിനുള്ളൊരു പരിഹാരം.
കൊഴുപ്പു കുറഞ്ഞ, വിശപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കൂണ്
കൂണ് ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

കുക്കുമ്പര്‍
കുക്കുമ്പര്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്നു വിശപ്പു കുറയും. ഇതില്‍ പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി തീരെ കുറവുമാണ്.

ശതാവരി
ശതാവരി ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ കലോറി തീരെയില്ല. വൈറ്റമിന്‍ എ, ഫോളേറ്റ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

തണ്ണിമത്തന്
തണ്ണിമത്തന് ഇത്തരത്തില്‍ സീറോ കലോറി അടങ്ങിയ ഒരു ഭക്ഷണമാണ്. വിശപ്പു മാറ്റും, കൊഴുപ്പു തീരെയില്ലതാനും. ഇതില്‍ ആര്‍ഗിനൈന്‍ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളി
കൊഴുപ്പു തീരെയില്ലാത്ത ഒരു ഭക്ഷ്യവസ്തുവാണ് തക്കാളി. ഇതില്‍ ലൈകേ്ാഫീന്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

സെലറി
സെലറി വെള്ളം ധാരാളം അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇത് വിശപ്പു പെട്ടെന്നു മാറ്റും. ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുമുണ്ട്.

ബ്രൊക്കോളി
ബ്രൊക്കോളിയില്‍ ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കൊഴുപ്പില്ലതാനും.

സിട്രസ്
വൈറ്റമിന്‍ സി, ഫോളിക് ആസിഡ് എന്നിവയടങ്ങിയ സിട്രസ് ഫലവര്‍ഗങ്ങള്‍ കൊഴുപ്പടങ്ങാത്തവയാണ്. അതേ സമയം തടി കുറയ്ക്കുകയും ചെയ്യും.

ക്യാപ്സിക്കം
ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ക്യാപ്സിക്കം കലോറി തീരെ കുറഞ്ഞ ഭക്ഷണവസ്തുവാണ്.

സ്ക്വാഷ്
മത്തങ്ങയുടെ വര്‍ഗത്തില്‍ പെട്ട സ്ക്വാഷ് ധാരാളം വെള്ളമടങ്ങിയ ഒന്നാണ്. ഇതില്‍ വൈറ്റമിനുകള്‍, ഫോട്ടോന്യൂട്രിയന്റുകള് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് കൊഴുപ്പു തീരെ കുറവുമാണ്.

ഇലക്കറികള്‍
ഇലക്കറികള്‍ കലോറി തീരെ കുറഞ്ഞ ഭക്ഷണവസ്തുക്കളാണ്. അതേ സമയം വിശപ്പു കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
