Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
മുട്ടചെടിയെന്നും പേരുള്ള വഴുതന നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. വൈവിധ്യമാര്‍ന്ന ആരോഗ്യ ഗുണങ്ങള്‍ ഉള്ള വഴുതനങ്ങ ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായി മാറിയിരിക്കുകയാണ്.
മറ്റു സസ്യങ്ങളില്‍ ഉള്ളതിലും നിക്കോട്ടിന് വഴുതനങ്ങില്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് "വഴുതനങ്ങ ആരോഗ്യത്തിന് ഗുണകരമാണോ" എന്ന ചോദ്യം സാധാരണയായി ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍, ഇതിലടങ്ങിയിട്ടുള്ള നിക്കോട്ടിന്റെ അളവ് വളരെ കുറവായതിനാല്‍ ശരീരത്തിന് ഹാനികരമാകില്ല.
പൊട്ടെറ്റോ ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍
വഴുതനങ്ങ നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ഈ ചോദ്യത്തിന് അര്‍ത്ഥമില്ല എന്ന് മനസ്സിലാകും. ഇതോടെ നിങ്ങള്‍ ആഹാരത്തില്‍ വഴുതനങ്ങ തീര്‍ച്ചയായും ഉള്‍പ്പെടുത്തി തുടങ്ങും
വഴുതനങ്ങയുടെ ചില ആരോഗ്യ ഗുണങ്ങള്‍

സ്വതന്ത്ര റാഡിക്കലുകള്‍
എല്ലാത്തരത്തിലുള്ള കോശ നാശത്തിനും കാരണം സ്വതന്ത്ര റാഡിക്കലുകളാണ്. ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള വഴുതനങ്ങ ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും. വഴുതനങ്ങയിലടങ്ങിയിട്ടുള്ള പ്രധാന ആന്റി ഓക്സിഡന്റായ ക്ലോറോജെനിക് ആസിഡ് സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കും.

ഹൃദയം
വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ രക്ത സമ്മര്‍ദ്ദത്തിന്റെ തോത് സാധാരണ നിലയില്‍ നിലനിര്‍ത്താനും സഹായിക്കും. കൊളസ്ട്രോളിന്റെ അളവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

തലച്ചോര്‍
കോശ പാളികളെ എല്ലാത്തരം ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റ്സ് വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട് . മികച്ച ഓര്‍മ്മ ശേഷി നിനിര്‍ത്താനും ഇവ സഹായിക്കും.

ഇരുമ്പ്
വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. പോളിസൈത്തീമിയ രോഗികള്‍ക്ക് ഇവ വളരെ ഗുണകരമാകും. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നാസുനിന് എന്ന മിശ്രിതം ശരീരത്തിലെ അധികം ഇരുമ്പ് നീക്കം ചെയ്യാന്‍ സഹായിക്കും.

അണുബാധ
അണുബാധയില്‍ നിന്നും സംരക്ഷിക്കും എന്നതാണ് വഴുതനങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് ഇത് അണുബാധയെ പ്രതിരോധിക്കും.

രോഗപ്രതിരോധ ശേഷി
രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ വഴുതനങ്ങ സഹായിക്കും. ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോ ന്യൂട്രിയന്റ്സ് , വിറ്റാമിന്‍ സി എന്നിവയുടെ സാന്നിദ്ധ്യമാണ് വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക് കാരണം.

പുകവലി
പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് ബദലായുള്ള പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടുകാണെങ്കില്‍ വഴുതനങ്ങ നല്ലൊരു ഉപായമാണ്. വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിദ്ധ്യം ആണ് ഇതിന് സഹായിക്കുന്നത്.

ചര്‍മ്മകാന്തി
വഴുതനങ്ങയില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കും. വഴുതനങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്തോസയാനിന് പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

കേശ സംരക്ഷണം
മുടിയിലെ ജലാംശം നിലനിര്‍ത്താന്‍ വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. മുടിയിഴകളുടെ വേരുകള്‍ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ചില എന്‍സൈമുകള്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും മുടിയുടെ വര്‍ണ്ണം നിലനിര്‍ത്തുകയും ചെയ്യും.

ചര്‍മ്മത്തിലെ ജലാംശം
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
