Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മസില് പെരുകാന്‍ ഭക്ഷണങ്ങള്‍
സിക്സ് പാക്കിനായി ആഗ്രഹിക്കുകയും എന്നാല്‍ ബീറും, ചിപ്സും പാക്ക് ചെയ്ത ശരീരവുമായി നടക്കുകയും ചെയ്യുന്ന ആളാവാം നിങ്ങള്‍. മസില് വളര്‍ച്ചക്ക് സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ദിവസം കൊണ്ട് നേടാനാവുന്നതല്ല സിക്സ് പാക്ക്. ഇതിനായി ഏറെ അദ്ധ്വാനം ആവശ്യമായി വരും. മണിക്കൂറുകള്‍ ജിംനേഷ്യത്തില്‍ ചെലവഴിച്ചാലും ചിലപ്പോള്‍ അത് വിഫലമായേക്കാം. ചിലപ്പോള്‍ സിക്സ് പാക്ക് നേടാനായി അല്പം ഗവേഷണം തന്നെ വേണ്ടി വന്നേക്കാം.
പലരും അധിക ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടാനിടയാകുന്നു. തങ്ങളുടെ വിശപ്പ് തീര്‍ക്കാനും, ജങ്ക് ഫുഡുകളോടുള്ള ആര്‍ത്തി തീര്‍ക്കാനുമാകും ഈ വാരിവലിച്ചുള്ള കഴിക്കല്‍. പേശിവളര്ച്ചക്ക് സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്താല്‍ അത് ആരോഗ്യത്തിന് സഹായകരമാകും. ശരിയായ രീതിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ ഇത് വഴി സാധിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

കോര, ചൂര മത്സ്യങ്ങള്‍
മത്സ്യങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ കോര, ചൂര മത്സ്യങ്ങള്‍ കഴിക്കുന്നത് വഴി പേശിവലുപ്പം കൂട്ടാം. കലോറി കുറച്ച് കരുത്ത് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കോര മത്സ്യം ഉത്തമമാണ്. ചൂര 3 ഔണ്‍സില്‍ ഒരു ഗ്രാം കൊഴുപ്പും, 99 കലോറിയും അടങ്ങിയിരിക്കുന്നു. കോരയില്‍ മൂന്ന് ഔണ്‍സില്‍ 155 കലോറിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വഴി ഹൃദയം ആരോഗ്യത്തോടെയിരിക്കും.

തൈര്
ലളിതവും എന്നാല്‍ പേശിവളര്ച്ചക്ക് ഏറെ ഫലപ്രദവുമായ ഭക്ഷണമാണ് തൈര്. ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ തൈര് പേശിവളര്ച്ചക്ക് സഹായിക്കും. ഒരു കപ്പ് തൈരില്‍ 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികള്‍ക്കും കരുത്ത് നല്‍കും.

മുട്ട
പേശി വളര്‍ച്ചക്ക് ഫലപ്രദമായ ഭക്ഷണമാണ് മുട്ട. മറ്റുള്ളവയെ അപേക്ഷിച്ച് അല്പം മാത്രം കഴിച്ചാലും ഏറെ പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് മുട്ട. പേശികള്‍ക്ക് കരുത്ത് പകരാന്‍ എന്തുകൊണ്ടും അനുയോജ്യമാണിത്.

കോഴിയിറച്ചി
അത്ലറ്റുകള്‍ക്കും മറ്റും കൂടുതല്‍ പ്രോട്ടീന്‍ നല്കാന് ഫലപ്രദമാണ് കോഴിയിറച്ചി. സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ കോഴിയിറച്ചി ചിലപ്പോള്‍ കൊളസ്ട്രോളിന്റെ അളവ് ഏറെ വര്‍ദ്ധിക്കാന്‍ കാരണമാകും. ടര്‍ക്കിയുടെയും കോഴിയുടെയും നെഞ്ച് ഭാഗം ഏറെ മികച്ചതാണ്.

ഒലിവ് ഓയില്‍ -
ദ്രവ രൂപത്തിലുള്ള ഊര്‍ജ്ജം എന്ന് ഒലിവ് ഓയിലിനെ വിശേഷിപ്പിക്കാം. ഒലിവ് ഓയില്‍ പേശിവളര്ച്ചക്ക് ഏറെ സഹായകരമാകും. പേശികളുടെ ആരോഗ്യസംരക്ഷണത്തിന് ഇത് ഉത്തമമാണ്. ഒലിവ് ഓയില്‍ നെഞ്ചിലും കൈകളിലും തേച്ച് വ്യായാമം ചെയ്യാം. കൂടാതെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുകയും ചെയ്യാം.

ബദാം
വിറ്റാമിന്‍ ഇ യുടെ മികച്ച ഉറവിടമാണ് ബദാം. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബദാം ശരീരത്തിലെ ദോഷകരങ്ങളായ മൂലകങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് വഴി മികച്ച ആരോഗ്യം നേടാനാവും.

ഓട്സ്
ഓട്സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മാംസപേശികള്‍ ദൃഢമാക്കുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അന്നജം നിറയ്ക്കുന്നതിനും സഹായകമാണ്.

ബീന്‍സും പയറും
ബീന്‍സും പയറും നല്കുന്ന പ്രോട്ടീന്‍, നാര് ഗുണങ്ങള്‍ അവഗണിക്കാവുന്നതല്ല. അമരപ്പയര്‍ കഴിക്കുന്നത് 14 ഗ്രാമോളം പ്രോട്ടീനും നാരും നല്‍കും.

പാല്
പാലില്‍ വൈറ്റമിന്‍ ബി സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത് മസില് വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതവുമാണ്.

നട്സ്
നട്സ് മസില് വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കോട്ടേജ് ചീസ്
കോട്ടേജ് ചീസ് കൊഴുപ്പില്ലാതെ മസിലുകള്‍ വളര്‍ത്താനുള്ള മറ്റൊരു വഴിയാണ്.

പീനട്ട് ബട്ടര്‍
പ്രോട്ടീന്‍, മഗ്നീഷ്യം, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവ ധാരാളം പീനട്ട് ബട്ടറില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുണ്ടാകാന്‍ സഹായിക്കും..

കക്കയിറച്ചി
പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന കക്കയിറച്ചി മസിലുകളുടെ വളര്‍ച്ചയ്ക്കു പറ്റിയ ഒരു ഭക്ഷണമാണ്.

ഫിഗ്
ഫിഗ് ബോഡി ബില്‍ഡര്‍മാര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇത് ശരീരത്തിലെ ആസിഡ്, ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും.

കൂണ്
മസില് വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കൂണ്.

പഴം
പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസില് വളര്‍ത്തുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.



Click it and Unblock the Notifications
