Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
നാം കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍.
ഭക്ഷണങ്ങളിലടങ്ങിയിരിയ്ക്കുന്ന ദോഷകരമായ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാച്വറേറ്റഡ് ഫാറ്റുകള്‍. അമിതമായ വണ്ണത്തിനും കൊളസ്ട്രോളടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാച്വറേറ്റഡ് ഫാറ്റുകള്‍ വഴിയൊരുക്കും.
സാച്വറേറ്റേഡ് ഫാറ്റ് കൂടുതലായി അടങ്ങിയിരിയ്ക്കുന്ന ചിലതരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ഒഴിവാക്കുന്നതായിരിയ്ക്കും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരം.

ഫ്രോസണ്‍ ഭക്ഷണങ്ങള്‍
ഫ്രോസണ്‍ ഭക്ഷണങ്ങള്‍ സാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയവയാണ്. ഇതിനു പുറമെ കെമിക്കലുകളും മറ്റു കൃത്രിമ വസ്തുക്കളുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മൈക്രോവേവ് പോപ്കോണ്‍
സാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ മൈക്രോവേവ് പോപ്കോണ്‍ ഒന്നാം സ്ഥാനത്തു നില്ക്കും. ക്യാന്‍സറുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍നിരയില്‍ കൂടി ഇതു വരും.

കുക്കീസ്
കുക്കീസ് പലരുടേയും ഇഷ്ടഭക്ഷണമാണ്. സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ മറ്റൊരു മുഖ്യ ഭക്ഷണം.

ഫ്രഞ്ച് ഫ്രൈ
ഫ്രഞ്ച് ഫ്രൈ സ്വാചറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന ഒന്നു കൂടിയാണ്.

ബീഫ് പാറ്റി
ബീഫ് പാറ്റി സ്വാച്വറേറ്റഡ് ഫാറ്റടങ്ങിയ മറ്റൊരു പ്രമുഖ ഭക്ഷണമാണ്.

വറുത്തവ
വറുത്ത ഭക്ഷണങ്ങളില്‍ ധാരാളമായി സാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ ധാരാളം സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.

മാട്ടിറച്ചി
മാട്ടിറച്ചിയില്‍ സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്ഫാറ്റുകള്‍ എന്നിവ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചിപ്സ്
ഉരുളക്കിഴങ്ങ് ചിപ്സ് മിക്കവാറും പേരുടെ പ്രിയ ഭക്ഷണമാണ്. സാച്വറേറ്റഡ് ഫാറ്റിന്റെ മുഖ്യ ഉറവിമെന്നു പറയാം.

സെറിയല്‍സ്
സെറിയല്‍സ്, അതായത് ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും സാച്വറേറ്റഡ് ഫാറ്റുകളുടെ മുഖ്യ ഉറവിടമാണ്. കുട്ടികള്‍ക്കു പോലും ചെറുപ്രായത്തിലേ ആരോഗ്യപ്രശ്നങ്ങളും പ്രമേഹം പോലുള്ള രോഗങ്ങളുമുണ്ടാക്കുന്ന ഭക്ഷണം.

ഹൈഡ്രോജെനേറ്റഡ് ഓയിലുകള്‍
ഹൈഡ്രോജെനേറ്റഡ് ഓയിലുകള്‍ പലപ്പോഴും ട്രാന്‍സ്ഫാറ്റിന്റെയും സാച്വറേറ്റഡ് ഫാറ്റുകളുടേയും മുഖ്യ ഉറവിടമാണ്. ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ.

വൈപ്പിംഗ് ക്രീം
വൈപ്പിംഗ് ക്രീം ഇന്ന് പല ഭക്ഷണങ്ങളിലും ജ്യൂസുകളിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യുകയും ചെയ്യും.

ബട്ടര്‍, ചീസ്
ബട്ടര്‍, ചീസ് തുടങ്ങിയ ഭക്ഷണ്വസ്തുക്കളിലും ട്രാന്‍സ്, സാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

ചോക്ലേറ്റുകള്‍
സാച്വറേറ്റഡ് ഫാറ്റടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ് ചോക്ലേറ്റുകള്‍. ഇവയും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞ ചെലവില്‍! ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
