Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചെലവില്ലാതെ തടി കുറയ്ക്കാം!!
തടി കുറയണമെങ്കില്‍ ശരീരത്തിലെ കൊഴുപ്പു കുറയേണ്ടത് അത്യാവശ്യം. ഇതിനു സഹായിക്കുന്നത് വ്യായാമങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും പിന്നെ ചില ഭക്ഷണങ്ങളുമാണ്.
ഭക്ഷണങ്ങളുടെ കാര്യം പറയുമ്പോള്‍ തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന വിവിധ ഭക്ഷണങ്ങളുണ്ട്. ശരീരത്തിലെ കൊഴുപ്പു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുമുണ്ട്.
ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന, ഇതുവഴി തടി കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ. ഇവയ്ക്ക് വിലയും അധികമില്ല.

റാഗി
റാഗി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. കൊളസ്ട്രോള്‍ വലിച്ചെടുക്കാനും ശരീരത്തിലെ ബൈല്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കും.

ചെറുപയര്‍ പരിപ്പ്
ചെറുപയര്‍ പരിപ്പ് ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിന്‍ എ, ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍
ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ് മഞ്ഞള്‍. ഇത് അല്പം പാലിലിട്ടു കുടിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ.്

സംഭാരം
സംഭാരം കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ 2.2 ഗ്രാം കൊഴുപ്പു മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

തേന്‍
തേന്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ക്യാബേജ്
കൊഴുപ്പു കളയുന്ന മറ്റൊരു ഭക്ഷണമാണ് ക്യാബേജ്. ധാരാളം നാരുകളും വെള്ളവും അടങ്ങിയ ഒന്ന്.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലിസിന് എന്ന പദാര്‍ത്ഥം കൊഴുപ്പു കത്തിച്ചു കളയാന്‍ നല്ലതാണ്.

ഓട്സ്
കൊഴുപ്പു കുറഞ്ഞ, ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്.

തക്കാളി
നാരുകള്‍ അടങ്ങിയ തക്കാളിയും കൊഴുപ്പു കളയാന്‍ ഉത്തമമാണ്.

മുട്ടവെള്ള
മുട്ടവെള്ള കൊഴുപ്പില്ലാത്ത മറ്റൊരു ഭക്ഷണമാണ്. പ്രോട്ടീന്റെ ഉത്തമ കലവറയും.

ചിക്കന്‍ ബ്രെസ്റ്റ്
ചിക്കന്‍ ബ്രെസ്റ്റ് കൊഴുപ്പു കുറഞ്ഞ മറ്റൊന്നാണ്. ഇത് വറുത്തു കഴിയ്ക്കരുത്. തൊലി കളഞ്ഞുപയോഗിയ്ക്കുകയും വേണം.

കൂണ്
കൊഴുപ്പു കുറഞ്ഞ മറ്റൊന്നാണ് കൂണ്. ഇത് വൈറ്റമിന്‍ സമ്പുഷ്ടവുമാണ്.

ബദാം
ബദാം നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് കടി കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഇലക്കറികള്‍
ഇലക്കറികള്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കറിവേപ്പില
കറിവേപ്പില തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും വിഷാംശങ്ങളുമെല്ലാം അകറ്റും.

ഏലയ്ക്ക
ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുകയും കൊഴുപ്പു കുറയ്ക്കുകയും ചെയ്യുന്ന മറ്റൊന്നാണ് ഏലയ്ക്ക.

ബീന്‍സ്
ബീന്‍സ് ആണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

പുതിന
പുതിന കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

പശുവിന്പാല്
പശുവിന്പാല് അധികം കൊഴുപ്പില്ലാത്ത ഒന്നാണ്. ഇത് പാട നീക്കിയും കൊഴുപ്പു നീക്കിയുമെല്ലാം ഉപയോഗിയ്ക്കണം.

മീന്‍
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊന്നാണ് മീന്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ കൊഴുപ്പിന്റെ അളവും തീരെ കുറവ്. വറുക്കാതെ ഉപയോഗിയ്ക്കണം.

പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വിഭാഗമാണ്.



Click it and Unblock the Notifications
