Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഫലവര്‍ഗങ്ങള്‍ ഭക്ഷണശേഷം കഴിയ്ക്കാമോ?
ഫലങ്ങള്‍ ആരോഗ്യത്തിന് ചേര്ന്നവയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ഏത് സമയത്താണ് പഴങ്ങള്‍ കഴിയ്ക്കേണ്ടതെന്ന സംശയം പലര്‍ക്കുമുണ്ട്.
ചിലരുടെ കാഴ്ചപ്പാടില്‍ രാവിലെ ഫലങ്ങള്‍ കഴിയ്ക്കാമെന്നു പറയും, മറ്റു ചിലരാകട്ടെ, ഭക്ഷണശേഷമാണ് കഴിയ്ക്കേണ്ടതെന്നു പറയും, രാത്രി ഫലവര്‍ഗങ്ങള്‍ കഴിയ്ക്കരുതെന്നു പറയുന്നവരുമുണ്ട്.
ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ പറ്റിയ സമയത്തെക്കുറിച്ചറിയൂ,

രാവിലെ വെറുംവയറ്റില്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ പറ്റിയൊരു വഴിയാണ്. ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ബ്രേക്ഫാസ്റ്റിസ് പഴവര്‍ഗങ്ങള്‍ കഴിയ്്ക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ തേന്‍വെള്ളം
വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും ഫലവര്‍ഗവും അല്പം വെള്ളവും കഴിച്ചു നോക്കൂ, വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിയ്ക്കും.
സീസണല്‍ ഫ്രൂട്സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നാണ് പരമ്പരാഗത വൈദ്യരീതികള്‍ പറയുന്നത്. ഉദാഹരണത്തിന് വേനല്‍ക്കാലത്ത് മാങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും രണ്ടു മണിക്കൂര്‍ ശേഷവും ഫലങ്ങള്‍ കഴിയ്ക്കുന്നത് ഫലവര്ഗത്തിലെ വൈറ്റമിനുകള്‍ മുഴുവന്‍ ശരീരത്തിന് ലഭിയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയുവാനും നല്ലതാണ്.
ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് നല്ലതല്ലെന്നു പറയാം. കാരണം ഇതിലെ ഫ്രക്ടോസ് ശരീരം വലിച്ചെടുക്കുന്നത് വളരെ പതുക്കെയായിരിയ്ക്കും. ബാക്കിയുള്ള ഫ്രക്ടോസ് ദഹനേന്ദ്രിയത്തില്‍ അടിഞ്ഞു കൂടി ഗ്യാസ്, വയറിളക്കം തുടങ്ങിയവയുണ്ടാക്കുവാന് സാധ്യത കൂടുതലാണ്.
ഫലങ്ങളുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ കൃത്യമായ സമയത്തു പഴവര്‍ഗങ്ങള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണെന്നര്‍ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
