Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷവന്ധ്യത തടയും വൈറ്റമിനുകള്‍
വന്ധ്യത എന്നത് ഇന്ന് വലിയൊരു പ്രശ്നമായി നമ്മുടെ സമൂഹത്തില്‍ പടരുന്നുണ്ട്. മാനസിക സമ്മര്‍ദ്ധം കുറയ്ക്കുക, ആരോഗ്യം, ധ്യാനം, എന്നിവയൊക്കെ വഴി വന്ധ്യത ഒരു പരിധി വരെ പരിഹരിക്കാനാവും. ഗര്‍ഭധാരണം തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ ഒരു വിദഗ്ദ ഡോക്ടറുടെ സഹായം തേടണം. എവിടെയാണ് പ്രശ്നം എന്ന് വ്യക്തമായി മനസിലാക്കിയാല്‍ പരിഹാരം എളുപ്പം കണ്ടെത്താനാവും.
ചില സന്ദര്‍ഭങ്ങളില്‍ നിസാരമായ വിറ്റാമിന്‍ കുറവ് മൂലമാകാം ഗര്‍ഭധാരണം പരാജയപ്പെടുന്നത്. വിറ്റാമിന്റെ കുറവ് പുരുഷന്മാരില് ബീജസംഖ്യയും ലൈംഗിക ശേഷിയും കുറയാന്‍ കാരണമാകും. പുരുഷ ലൈംഗികതയെ സജീവമായി നിലനിര്‍ത്തുന്നതിന് വിറ്റാമിനുകള്‍ അനിവാര്യമാണ്.

ഇന്നത്തെ സാഹചര്യങ്ങളില്‍ മാനസിക സംഘര്‍ഷവും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഭക്ഷണത്തിലെ പോഷകക്കുറവ് ബീജത്തിന്റെ നിലവാരവും അളവും കുറയ്ക്കും. 90 ശതമാനം പുരുഷ വന്ധ്യതയ്ക്കുപിന്നിലും ബീജത്തിന്റെ എണ്ണക്കുറവോ, അളവ് കുറവോ ആണ് കാരണം. ശാരീരികമായ തകരാറുകളും, ഹോര്‍മോണ്‍ അസന്തുലാതവസ്ഥ, പാരമ്പര്യമായ തകരാറുകള്‍ എന്നിവയും സന്താനോത്പാദനത്തിന് തടസമാകുന്നതാണ്.
പുരുഷ ലൈംഗികതയെ വര്‍ദ്ധിപ്പിക്കുന്ന ചില വിറ്റാമിനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ് തുടങ്ങിയവയൊക്കെ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നവയാണ്. ഫോളിക് ആസിഡിന്റെ അപര്യാപ്തത ബീജത്തിന്റെ അളവും, ഉത്പാദനശേഷിയും കുറയ്ക്കാനിടയാക്കും. ബീജസംഖ്യ വര്‍ദ്ധിപ്പിക്കാനായി ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ ഉപയോഗിക്കാം.
സെലെനിയം, സിങ്ക് എന്നിവ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളവയാണ്. ബ്രസീല്‍ നട്ട് അഥവാ ആറ്റുപേഴ്, മത്സ്യങ്ങള്‍, ചൂര മത്സ്യം, എന്നിവയിലടങ്ങിയ ധാതുക്കള്‍ ബീജസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
പുരുഷ സന്താനോത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ് വിറ്റാമിന്‍ ഇ. ഇത് ബീജത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. ബീജത്തിന് അളവുണ്ടായിട്ടും സന്താനോത്പാദന ക്ഷമത കുറഞ്ഞ പുരുഷന്മാരില് പത്ത് ശതമാനത്തോളം മാറ്റം വരുത്താന്‍ വിറ്റാമിന്‍ ഇ ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
പുരുഷലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാര്‍നിറ്റൈന്‍. ഗര്‍ഭധാരണം നടക്കുന്നതിന് പുരുഷബീജം ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇതിനുള്ള ആരോഗ്യം ബീജത്തിന് ലഭിക്കാന്‍ കാര്‍നിറ്റൈന്‍ സഹായിക്കും.
വിറ്റാമിന്‍ സി,എന്‍സൈം ക്യു10(സി.ക്യു 10), സെലെനിയം, എന്‍.എ.സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ബീജത്തെ ശക്തിപ്പെടുത്താന്‍ കഴിവുള്ളവയാണ്. ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെത്തുന്നത് വഴി ബീജത്തിന് കൂടുതല്‍ കരുത്ത് ലഭിക്കും.
ലൈസോപീന്‍ എന്നത് സസ്യജന്യമായ ഒരു കരോട്ടിനാണ്. ഇതാണ് തക്കാളി, തണ്ണിമത്തന്, മറ്റ് പഴങ്ങള്‍ എന്നിവയ്ക്ക് ചുവപ്പ് നിറം നല്‍കുന്നത്. ചെറിയ അളവില്‍ പതിവായി ലൈസോപീന്‍ ശരീരത്തിലെത്തുന്നത് ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കും. ലൈസോപീന്‍ പുരുഷലൈംഗികതക്ക് ഏറെ ഉണര്‍വ്വ് നല്‍കുന്നതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഭ്രൂണമായി മാറുന്ന ബീജത്തെ ആവരണം ചെയ്യുന്ന സ്തരത്തെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. ബീജത്തിന്റെ അളവിലും ഗുണത്തിലും പ്രശ്നങ്ങളുള്ളവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ സഹായകരമാണ്. ചില പഠനങ്ങളനുസരിച്ച് ബീജസംബന്ധമായ പ്രശ്നങ്ങളുള്ള പുരുഷന്മാരില് ഒമേഗ 3 എസിന്റെ അളവ് കുറവായാണ് കണ്ടത്.
വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതാണ്. പുരുഷ ബീജത്തില്‍ വിറ്റാമിന്‍ ഡി ചേര്‍ത്തപ്പോള്‍ ചലനശേഷി ഏറെ വര്‍ദ്ധിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് അണ്ഡവും പുംബീജവും തമ്മിലുള്ള സംയോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
