Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബീഫ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമോ?
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ പലര്‍ക്കും പ്രിയമുള്ള ഒന്നാണ് ബീഫ്. ബീഫ് വരട്ടിയതും വറുത്തതും ബീഫ് മസാലയുമെല്ലാം പലരുടേയും പ്രിയ വിഭവങ്ങളുമാണ്.
ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചുവന്ന ഇറച്ചികള്‍ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് ഇതിന്റെ കാര്യം.
ബീഫ് ആരോഗ്യത്തിന് ചില ദോഷങ്ങള്‍ വരുത്തുന്നുണ്ടെന്നത് സത്യം തന്നെയാണ്. ബീഫ് ആരോഗ്യത്തിന് ഏതൊക്കെ വിധത്തിലാണ് പ്രശ്നമുണ്ടാക്കുന്നതെന്നറിയൂ,

അല്‍ഷീമേഴ്സ്
ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്സ് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കൊളസ്ട്രോള്‍
ബീഫ് കൊളസ്ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം.

ഹൃദയപ്രശ്നങ്ങള്‍
കൊളസ്ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്.

കോളോ റെക്ടല്‍ ക്യാന്‍സര്‍
ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍.

ടൈപ്പ് 2 പ്രമേഹ സാധ്യത
ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് കഴിയ്ക്കുന്നവരില്‍ ഇത്തരം പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്.

ഹോര്‍മോണുകള്‍
ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായി വിപണിയില്‍ കൂടുതല്‍ ലഭിയ്ക്കു്ം. ഇവ ഇതേ രീതിയില്‍ സംസ്കരിയ്ക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

തടി
കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ തടി കൂട്ടുന്ന ഒരു വിഭവമാണ് ബീഫെന്നു പറയാം.

ബിപി
പ്രോസസിംഗ് ബീഫ് വിദേശരാജ്യങ്ങളില്‍ കൂടുതലായും ആളുകള്‍ ഉപയോഗിയ്ക്കുന്നു. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.



Click it and Unblock the Notifications
