Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ശരീരം ചൂടാക്കുന്ന പച്ചക്കറികള്‍
പോഷകങ്ങളുടെ സ്വഭാവിക ഉറവിടമാണ് പച്ചക്കറികള്‍. വിറ്റാമിനുകള്‍, മിനറലുകള്‍, അടിസ്ഥാന പോഷകങ്ങള്‍ എന്നിവയെല്ലാം പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില പച്ചക്കറി ഇനങ്ങള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുന്നവയാണ്.
കാര്‍ബോഹൈഡ്രേറ്റ്സും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയ ചില പച്ചക്കറിയിനങ്ങള്‍ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കും. ഇവ ശരീരഭാരം കുറയ്ക്കാനും, കൊഴുപ്പ് കുറയ്ക്കാനും ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ ഇവ ഒരു പരിധി വരെയേ ഗുണകരമാകൂ. വേനല്‍ക്കാലത്തെ കാലാവസ്ഥയില്‍ ഇവ ശരീരത്തിലെ താപനില ഏറെ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ തീരെ അനുയോജ്യമാകില്ല.
ഏത് കാലാവസ്ഥയിലും ശരീരത്തിന്റെ ചൂട് വര്‍ദ്ധിച്ചിരിക്കുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മുഖക്കുരു, ചര്‍മ്മരോഗങ്ങള്‍, പൈല്‍സ്, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും. ഇത്തരക്കാര്‍ ചൂട് വര്‍ദ്ധിപ്പിക്കുന്ന പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നതാണുചിതം. അത്തരം ചില പച്ചക്കറികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഇഞ്ചി
ഇഞ്ചി എരിവുള്ള രുചി നല്‍കുന്നതാണ്. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. ഇതിലെ എരിവ് നല്കുന്ന ഘടകമാണ് ചൂട് വര്‍ദ്ധിപ്പിക്കുന്നത്. ചെറിയ തോതില്‍ ഇഞ്ചി കഴിക്കുന്നത് ആരോഗ്യപ്രദമാണെങ്കിലും അളവ് കൂടാതിരിക്കുന്നതാണ് നല്ലത്. പതിവായി ഉയര്‍ന്ന തോതില്‍ ഇഞ്ചി കഴിച്ചാല്‍ അത് ശരീരത്തിന് ദോഷകരമാകും.

2. മുളക്
ചുവന്ന മുളക്, കാപ്സിക്കം എന്നീ മുളക് വര്‍ഗ്ഗത്തില്‍ പെട്ട ഇനങ്ങള്‍ ശരീരത്തിന്റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന മുളക് ശരീരത്തിന്റെ താപനിലയും വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തിലും, വായിലും പൊള്ളലുണ്ടാക്കുന്ന മുളകിനങ്ങള്‍ നിയന്ത്രിതമായേ ഉപയോഗിക്കാവൂ.

3. കാരറ്റ്
ഓറഞ്ച് നിറമുള്ള കാരറ്റില്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുന്ന ഘടകങ്ങളടങ്ങിയിട്ടുണ്ട്. കാരറ്റ് കഴിച്ചാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നതിനൊപ്പം അന്തരിക താപനില ഉയരുകയും ചെയ്യും. ഇക്കാരണത്താല്‍ തന്നെ കാരറ്റ് കഴിക്കുന്നത് കുറയ്ക്കണം.

4. ഉള്ളി
ആഹാരസാധനങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉള്ളി പാചകത്തില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മോണ്‍ നിലയെ തകരാറിലാക്കുന്ന തരത്തില്‍ ശരീരത്തില്‍ ചൂടുണ്ടാക്കാന്‍ ഉള്ളി കാരണമാകും. ഉള്ളി വെറുതേ കക്ഷങ്ങളില്‍ വെച്ചാല്‍ പനിക്ക് സമാനമായ തോതില്‍ താപനില വര്‍ദ്ധിക്കും. ഇതില്‍ നിന്ന് തന്നെ ഉള്ളിയുടെ കഴിവ് മനസിലാക്കാം. അക്കാരണത്താല്‍ ശരീരത്തിന്റെ ചൂട് കൂടുന്നത് തടയാന്‍ ഉള്ളി കഴിവതും ഒഴിവാക്കുക.

5. ഇലക്കറികള്‍
ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് ഏറെ ആരോഗ്യം നല്കുന്നവയാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. എന്നാല്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്റെ ചൂട് ഉയര്ത്താനിടയാകും. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ വിഘടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ചൂട് ശരീരത്തിന്റെ താപനിലയും ഉയര്‍ത്തും. നിങ്ങള്‍ക്ക് അമിതമായ ചൂട് അനുഭവപ്പെടുന്ന പ്രശ്നമുണ്ടെങ്കില്‍ ഇലക്കറികള്‍ ഒഴിവാക്കുക.
ഈ പറഞ്ഞ പച്ചക്കറികളൊക്കെ ശരീരത്തിന്റെ താപനില ഉയര്‍ത്തുന്നവയാണ്. എന്നാല്‍ നിയന്ത്രിതമായ ഉപയോഗിച്ചാല്‍ ഇവ ഇവ ആരോഗ്യകരമാകുമെന്നതില് സംശയമില്ല. അതിനാല്‍ തന്നെ ഏറെ പോഷകങ്ങളടങ്ങിയ ഇവ പൂര്‍ണ്ണമായും ഒഴിവാക്കാതിരിക്കുക.



Click it and Unblock the Notifications
