Latest Updates
-
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ് -
വീടിന്റെ പ്രധാന വാതിലിന് നേരെ ഗോവണിയാണോ? വാസ്തുദോഷം മാറ്റാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ! -
ഹരിയാലി തീജ്: വീടിന്റെ ഐശ്വര്യം കൂട്ടാൻ ബാൽക്കണിയിൽ ഈ മാറ്റങ്ങൾ വരുത്തൂ, വാസ്തു പറയുന്നത് ഇതാണ് -
വെയിലത്ത് പോയി വന്നാൽ ചർമ്മം കരിവാളിച്ചോ? തിളക്കം വീണ്ടെടുക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്നും സംരക്ഷണം നൽകാൻ ഈ സൺസ്ക്രീൻ ടിപ്സ്
ചെമ്മീനിന്റെ ആരോഗ്യമേന്മകള്‍
ചെമ്മീന്‍ പലരുയേടും ഇഷ്ടവിഭവമായിരിക്കും. സാധാരണ മത്സ്യങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ഇത് കാഴ്ചക്കെങ്കിലും മത്സ്യങ്ങള്‍ നല്കുന്ന എല്ലാ ഗുണങ്ങളും ഇതും നല്‍കുന്നുണ്ട്.
ചെമ്മീന്‍ ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ക്യാന്‍സര്‍ തടയുക, ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഇതിന് ധാരാളമുണ്ട്.
ചെമ്മീനിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് കൂടുതലറിയൂ,

ശരീരഭാരം കുറയ്ക്കല്‍
പ്രോട്ടീനുകളും, വിറ്റാമിന്‍ ഡിയും സമൃദ്ധമായി അടങ്ങിയതാണ് ചെമ്മീന്‍. ചെമ്മീന്‍ കഴിക്കുന്നത് വഴി കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലെത്തില്ല എന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച കടല്‍ വിഭവമാണിത്.

ചെറുപ്പം നിലനിര്‍ത്താം
ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് പിന്നിലെ പ്രധാന കാരണമാണ് സൂര്യപ്രകാശമേല്‍ക്കുന്നത്. ഏതാനും മിനുട്ടുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാനിടയായാല്‍ അതിലെ യു.വി.എ രശ്മികള്‍ ചര്‍മ്മത്തിന് തകരാറുണ്ടാക്കും. ചെമ്മീന്‍ ദിവസവുമോ, അതല്ലെങ്കില്‍ ആഴ്ചയിലൊരിക്കലോ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ വലിയ മാറ്റമുണ്ടാകും.

ചര്‍മ്മത്തിന് ആരോഗ്യം
ചെമ്മീനില്‍ ഉയര്‍ന്ന തോതില്‍ അസ്റ്റാക്സാന്തിന്‍ എന്ന കരോട്ടിനോയ്ഡ് അടങ്ങിയിരിക്കുന്നു. യു.വി.എ രശ്മികളും, സൂര്യപ്രകാശവും മൂലമുള്ള ചര്‍മ്മത്തിന്റെ പ്രായക്കൂടുതല്‍ തോന്നലിന് മാറ്റം വരുത്താന്‍ ഇതിന് സാധിക്കും. ചര്‍മ്മത്തിലെ പാടുകളും, ചുളിവുകളും മാറ്റാന്‍ ആഴ്ചയില്‍ ഏതാനും പ്രാവശ്യം ചെമ്മീന്‍ കോക്ടെയില്‍ കഴിക്കുക. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനാവും.

പ്രായക്കൂടുതല്‍ കൊണ്ടുള്ള ശാരീരിക ശേഷിക്കുറവ്
ചെമ്മീനിലെ ഹെപാരിന് പോലുള്ള സംയുക്തങ്ങള്‍ നിയോ വാസ്കുലര്‍ എ.എം.ഡി പോലുള്ള പ്രശ്നങ്ങള്‍ക്ക് ശമനം നല്‍കും. കണ്ണിന്റെ തളര്‍ച്ച, പ്രത്യേകിച്ച് കംപ്യൂട്ടര്‍ അധികനേരം ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ചെമ്മീനിലെ അസ്റ്റാക്സാന്തിന്‍ എന്ന ഘടകം സഹായിക്കും.

മുടി കൊഴിച്ചില്‍
തലമുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ചെമ്മീന്‍. മുടികൊഴിച്ചിലിന് പിന്നിലെ ഒരു പ്രധാന കാരണമാണ് സിങ്കിന്റെ അളവ് കുറവ്. സിങ്കിന്റെ കുറവ് ചര്‍മ്മത്തെയും, തലമുടിയെയും ഒരു പോലെ ബാധിക്കുന്നതാണ്. മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ അതിന് പ്രതിവിധിയായി ചെമ്മീന്‍ കഴിച്ച് തുടങ്ങുക.

ഹൃദയസംബന്ധമായ തകരാറ്
പുളിപ്പിച്ച ചെമ്മീന്‍ പേസ്റ്റിലെ ഫൈബ്രിനോലിറ്റിക് എന്‍സൈം ധമനികളിലെ തടസം നീക്കുന്നതിനുള്ള ത്രോംബോളിറ്റിക് തെറാപ്പിയില്‍ ഉപയോഗിക്കുന്നതാണ്. ഹൃദയസംബന്ധമായ തകരാറുകളില്‍ മികച്ച ഫലം തരുന്ന ഒന്നാണ് ഈ പേസ്റ്റ്. ചെമ്മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്ട്രോള്‍ നീക്കുകയും, അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അസ്ഥികളുടെ ആരോഗ്യം
പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ചെമ്മീനിലെ ഘടകങ്ങള്‍ അസ്ഥികള്‍ ക്ഷയിക്കുന്നത് തടയും. ദഹനസാധ്യമായ പ്രോട്ടീനുകളുടെയും, വിറ്റാമിനുകളുടെയും കുറവ് അസ്ഥികളുടെ ബലത്തെയും, കരുത്തിനെയും ബാധിക്കും. ഇത് അസ്ഥിക്ഷതത്തിന് കാരണമാകും. ചെമ്മീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക വഴി അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം.

തലച്ചോറിന്റെ ആരോഗ്യം
ഓക്സിജനും ഹിമോഗ്ലാബിനും തമ്മില്‍ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ഇരുമ്പ്. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിച്ചാല്‍ പേശികളിലെ ഓക്സിജന്റെ അളവ് കൂട്ടുകയും, അതുവഴി കൂടുതല്‍ കരുത്തും ആരോഗ്യവും ലഭിക്കുകയും ചെയ്യും. തലച്ചോറിലേക്ക് കൂടുതല്‍ ഓക്സിജനെത്തുന്നത് വഴി ഓര്‍മ്മശക്തിയും, ധാരണാശേഷിയും, ഏകാഗ്രതയും വര്‍ദ്ധിക്കും. പഠനങ്ങളനുസരിച്ച് ചെമ്മീനിലെ അസ്റ്റാക്സാന്തിന്‍ എന്ന ഘടകം ഓര്‍മ്മശക്തി കൂട്ടാനും, തലച്ചോറിലെ കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും, തലച്ചോര്‍ സംബന്ധമായ രോഗസാധ്യത കുറയ്ക്കാനും സഹായിക്കും.

തൈറോയ്ഡ് ഹോര്‍മോണ്‍
ചെമ്മീനിലടങ്ങിയിരിക്കുന്ന അയഡിന്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഗര്‍ഭാവസ്ഥയിലും, ശൈശവത്തിലും തലച്ചോറിന്റെ വികാസത്തിന് അനിവാര്യമായ ഘടകമാണ് അയഡിന്‍.

ക്യാന്‍സര്‍ പ്രതിരോധം
അസ്റ്റാക്സാന്തിന്‍ പോലുള്ള കരോട്ടിനോയ്ഡുകള്‍ പലതരത്തിലുള്ള ക്യാന്‍സറിനെയും തടയാന്‍ സഹായിക്കുന്നതാണ്. ചെമ്മീനിലെ സെലെനിയം എന്ന മൂലകവും പ്രോസ്റ്റേറ്റ്, ശ്വാസകോശ ക്യാന്‍സറുകളെ തടയാന്‍ കഴിവുള്ളതാണ്.

ആര്‍ത്തവ വേദനക്ക് പരിഹാരം
എല്ലാ കൊളസ്ട്രോളുകളും തുല്യമായവയല്ല. എന്നാല്‍ ചെമ്മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യപ്രദമാണ്. ഇത് ഒമേഗ 6 ഫാറ്റി ആസിഡിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ആര്‍ത്തവ സംബന്ധമായ വേദന ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. രക്തപ്രവാഹത്തില്‍ തടസങ്ങളുണ്ടാക്കുന്ന കൊളസ്ട്രോളിനെ നീക്കം ചെയ്ത് പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തയോട്ടം സുഗമമാക്കാന്‍ ചെമ്മീന്‍ കഴിക്കുന്നത് സഹായിക്കും.

അലര്‍ജി
മറ്റ് ചില കടല്വിഭവങ്ങളേപ്പോലെ ചെമ്മീനും അലര്‍ജിയുണ്ടാക്കിയേക്കാം. പുതിയ ഇനം മത്സ്യങ്ങള്‍ ആദ്യമായി കഴിക്കുമ്പോളോ, കൂടിയ അളവില്‍ കഴിക്കുമ്പോളോ അപ്രതീക്ഷിതമായി അലര്‍ജി ഉണ്ടാകാനിടയുണ്ട്.



Click it and Unblock the Notifications