Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഗ്രീന്‍ ടീ ഡയറ്റിന്റെ ഗുണങ്ങള്‍
ഗ്രീന്‍ ടീ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല, ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇത് മികച്ചതു തന്നെ.
ഗ്രീന്‍ ടീ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗ്രീന്‍ ടീ ഡയറ്റ് എന്നതു കൊണ്ട ഉദ്ദേശിയ്ക്കുന്നത്. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ ധാരാളമുണ്ട്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ പറ്റിയ ഒന്നാണിത്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഗ്രീന്‍ ടീ ഡയറ്റിനു സാധിയ്ക്കും.

പ്രമേഹസാധ്യത
പ്രമേഹസാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്കു സാധിയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തി വയക്കും. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ ഡയറ്റ് നല്ലതാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ക്യാന്‍സര്‍
ക്യാന്‍സര്‍ ബാധ തടയാനും ഗ്രീന്‍ ടീ സഹായിക്കുക തന്നെ ചെയ്യും. ഗ്രീന്‍ടീയിലുള്ള പോളിഫിനോളുകളാണ് ഇതിന് സഹായിക്കുന്നത്.

പല്ല്
പല്ലുകളുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ നല്ലതാണ്. പല്ലുകളിലെ കേടുകളും പോടുകളും തടയുന്നതിനുള്ള ഒരു വഴിയാണിത്.

ആര്‍ട്ടീരിയോസ്ക്ലീറോസിസ്
രക്തധമനികള്‍ക്ക് കട്ടി കൂടുന്ന അസുഖമാണ് ആര്‍ട്ടീരിയോസ്ക്ലീറോസിസ് എന്നറിയപ്പെടുന്നത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ഗ്രീന്‍ ടീ ഈ അസുഖത്തിനുള്ള പരിഹാരം കൂടിയാണ്.

ചര്‍മം
ചര്‍മസൗന്ദര്യത്തിനും ഗ്രീന്‍ ടീ നല്ലതാണ്. ഫേസ് മാസ്കിലും മറ്റും അല്പം ഗ്രീന്‍ ടീ ചേര്‍ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
