Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ട ഒരു സമീകൃതാഹാരമാണെന്ന് എല്ലാവര്ക്കും അറിയാമായിരിക്കും. വെജിറ്റേറിയന്‍കാരും കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണിത്.
ഇതിലെ വൈറ്റമിന്‍ 12 ബുദ്ധിവികാസത്തിന് സഹായിക്കും. ഇതിന് പുറമെ പ്രോട്ടീന്‍, കാല്‍സ്യം, ഫോളിക് ആസിഡ് തുടങ്ങിയ ധാരാളം ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
മുട്ട പാകം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം. അധികസമയം പാകം ചെയ്താല്‍ ഇതിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടും.
മുട്ടയുടെ എണ്ണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ദിവസം ഒന്നോ രണ്ടോ മുട്ടകള്‍ കഴിയ്ക്കാം. കൊളസ്ട്രോള്‍ ഉള്ളവര്‍ മുട്ട മഞ്ഞ ഒഴിവാക്കണം.
മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ.

മുട്ടയുടെ ഗുണങ്ങളറിയൂ
ഒരു മുട്ടയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിലെ വിവിധ തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ട തടി കുറയ്ക്കുവാനും സഹായിക്കും. ഇവയിലെ പ്രോട്ടീന്‍ വിശപ്പു കുറയ്ക്കും. ഊര്‍ജം നല്‍കും. രാവിലെ ഒരു മുട്ട കഴിച്ചു നോക്കൂ. വയര്‍ നിറയും. ശരീരത്തിന് മുഴുവന്‍ ദിവസത്തേക്കുള്ള ഊര്‍ജം ലഭിയ്ക്കും.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ടയില്‍ കണ്ണുകള്‍ക്ക് ആവശ്യമുള്ള പല വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. കാഴ്ച നന്നാവാന്‍ ഇത് സഹായിക്കും.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ടയിലെ കൊളീന്‍ കുട്ടികളിലെ തലച്ചോര്‍ വികാസത്തിന് സഹായിക്കും.

മുട്ടയുടെ ഗുണങ്ങളറിയൂ
സ്ത്രീകള്‍ക്ക് മുട്ട വളരെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഡി കാല്‍സ്യം ലഭിക്കാന്‍ നല്ലതാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും മുട്ട നല്ലതു തന്നെ.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ട മുടിയ്ക്ക് നല്ലതാണ്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം മുട്ട നല്‍കും.

മുട്ടയുടെ ഗുണങ്ങളറിയൂ
വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറവാണ്. ഇതിന്റെ ഉറവിടമാണ് മുട്ട.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞയില്‍ അയേണ്‍, സിങ്ക്, ഫോസ്ഫറസ്, തൈമിന്, ഫോളേറ്റ്, വൈറ്റമിന്‍ ബി 6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ ഗുണങ്ങളറിയൂ
മുട്ട കഴിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള മുഴുവന്‍ ഊര്‍ജവും നല്‍കും.

മുട്ടയുടെ ഗുണങ്ങളറിയൂ
പ്രമേഹം, കൊളസ്ട്രോള്‍, ബിപി, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ മുട്ട മഞ്ഞ കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
