Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
വെളുപ്പു നിറം ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ഇതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാത്തവര്‍ ചുരുങ്ങും. കയ്യില്‍ കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല.
ഇത്തരക്കാര്‍ക്ക് തികച്ചും ആരോഗ്യകരമായ വഴികള്‍ പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്‍മത്തിന് വെളുപ്പു നല്കാന് സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം. ഇത്തരം ചില ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്കാന് നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്കാന് സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്‍മത്തില്‍ കറുത്ത പാടുള്ളവര്‍ക്ക് കിവി ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
ബീറ്റ്റൂട്ട് ചര്മ്ത്തില് അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്‍ ചേര്‍ക്കുകയോ ചെയ്യും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
ഇലക്കറികള്‍ ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എ്ന്നിവ നല്ല ചര്‍മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
സ്ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
ചുവന്ന ക്യാപ്സിക്കം ലൈകോഫീന്‍, വൈറ്റമിന്‍ സി എന്നിവ ചര്‍ത്തിന് നിറം നല്കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
ഗ്രീന്‍ ടീയും ചര്‍മത്തിന് നിറം നല്കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
മഞ്ഞ നിറത്തിലുള്ള ക്യാപ്സിക്കവും ചര്‍മത്തിന് നിറം നല്കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
സോയ ഉല്പന്നങ്ങള് ചര്‍മത്തിന് നിറം നല്കാന് സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്നങ്ങള്‍ എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
വൈറ്റമിന്‍ സി, ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്‍ ചര്‍മത്തിന് നിറം നല്കാന് സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഗുണം ചെയ്യും.



Click it and Unblock the Notifications