Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
പുരുഷനും സ്ത്രീയും ശാരീരിക പ്രകൃതിയില്‍ വ്യത്യാസമുള്ളതു കൊണ്ട് പോഷകങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം കാണാം. ഇതു കൊണ്ടു തന്നെ ഭക്ഷണങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം കാണാം.
പുരുഷനെ സംബന്ധിച്ചിടത്തോളെ മസിലുകളുടെ ശക്തി, ശാരീരിക ക്ഷമത എന്നിവ വളരെ പ്രധാനമാണ്. ഇതുകൊണ്ട് ഇതിനായുള്ള ഭക്ഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുരുഷന്മാര് കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
പഠനങ്ങളനുസരിച്ച് ഹൃദയപ്രശ്നങ്ങളും ഓര്‍മക്കുറവും കൂടുതല്‍ വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്ക്കാണ്. ഇത്തരം രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കാന് ഞാവല്‍പ്പഴങ്ങള്‍ നല്ലതാണ്.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
ഇലക്കറികളും ബ്രൊക്കോളി പോലുള്ളവയും പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളാണ്. ഇവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
തക്കാളിയിലെ ലൈകോഫീന്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. കൊളസ്ട്രോള്‍ ഹൃദയപ്രശ്നങ്ങളുണ്ടാക്കാന് സാധ്യത കൂടുതലുമാണ്.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
പ്രായമേറുന്തോറും മുടി കൊഴിയാനുള്ള പ്രവണത പുരുഷന്മാരില് കൂടുതലാണ്. പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. മുട്ട ഇതിനു പറ്റിയ പരിഹാരമാണ്. ഇതിലെ മഞ്ഞക്കരുവില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുമുണ്ട്.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
ദിവസവും അനാര്‍ ജ്യൂസ് കുടിയ്ക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇതിനു പുറമെ ഇതില്‍ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
വെളുത്തുള്ളിയും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ നല്ലതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതു വഴി ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതുകൊണ്ടു ത്ന്നെ മീന്‍ പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ വൈറ്റമിന്‍ ബി ബീജങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
നട്സും പുരുഷാരോഗ്യത്തിന് വളരെ പ്രധാനമാണ്.ഹൃദയാരോഗ്യത്തിന് ഇവ സഹായിക്കും. മസിലുകള്‍ വളരുന്നതിനും ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും നട്സ് സഹായിക്കും.

പുരുഷാരോഗ്യത്തിന് ചേരും ഭക്ഷണങ്ങള്‍
കക്കയിറച്ചി പോലെ സിങ്ക് അടങ്ങിയ ഭക്ഷണവസ്തുക്കളും പുരുഷന്മാര് കഴിച്ചിരിക്കണം.പുരുഷവന്ധ്യത അകറ്റുന്നതിന് ഇവ സഹായിക്കുന്നു.



Click it and Unblock the Notifications
