Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
കോളസ്ട്രോള്‍ ഹാര്‍ട്ട് അറ്റാക്ക് വരുത്താന്‍ സാധ്യതയുള്ളൊരു രോഗമാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്താനും ഇത് കാരണമാകുന്നു.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
ചില ഭക്ഷണങ്ങളുണ്ട്, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കൂ.

ഓട്സ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.

റെഡ് വൈന്‍ കൊളസ്ട്രോള്‍ കുറയ്ക്കും. ഇതിലെ ആന്റി ഓക്സിഡന്റാണ് ഈ ഗുണമുണ്ടാക്കുന്നത്.

ബട്ടര്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.

ചീര പോലുള്ള ഇലക്കറികളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തക്കാളി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും നാരുകള്‍ അടങ്ങിയവയാണ്. ഇവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. മത്തി, നെയ്മീന് എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കാനും നല്ലതാണ്.

പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളുമാണ് ഗുണമുണ്ടാക്കുന്നത്.

വെണ്ടയ്ക്ക, ക്യാബേജ് ന്നെിവ നല്ല കൊളസ്ട്രോളിന്റെ ഉറവിടങ്ങളാണ്. ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും ഏറെ സഹായകമാണ്. ഗ്രീന്‍ ടീ ഉപയോഗിക്കൂ.

സോയബീനുകളിലും നല്ല കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

ആപ്പിളില്‍ പെക്ടിന്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ബ്ലൂബെറിയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം തന്നെയാണ്. ബ്ലൂബെറി ബുദ്ധിയ്ക്കും നല്ലതു തന്നെ.

ക്യാരറ്റും പച്ചയ്ക്കു കഴിയ്ക്കുന്നത് വളരെ നല്ലതാണ്.് ഇതിലെ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വേവിക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബദാം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് നല്ല കൊഴുപ്പാണ്. നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പ്. ഇതിലെ ഫ്ളേവനോയ്ഡുകളും വൈറ്റമിന്‍ ഇയുമാണ് ഇതിന് കാരണം.



Click it and Unblock the Notifications
