Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
മസിലുകള്‍ എല്ലാ പുരുഷന്മാരും ചില സ്ത്രീകളും ആഗ്രഹിയ്ക്കും. സല്മാന് ഖാന്റെയും ഹൃത്വിക് റോഷന്റെയുമെല്ലാം മസില് കണ്ടു കൊതിക്കാതെ ഇതിനുള്ള വഴികളെ കുറിച്ച് ആലോചിക്കുന്നതായിരിക്കും ഗുണം ചെയ്യുക.
ചില ഭക്ഷണങ്ങളുണ്ട്, മസില് വളര്‍ച്ചയ്ക്കു സഹായിക്കുന്നവ. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. ഇത് ഗുണം ചെയ്യും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ഓട്സ് ഇതിനു ചേര്‍ന്നൊരു ഭക്ഷണമാണ്. കൊഴുപ്പില്ലാത്ത, അതേ സമയം എല്ലാ ആരോഗ്യഗുണങ്ങളും ചേര്‍ന്നൊരു ഭക്ഷണം. മുട്ടയ്ക്കു സമം നില്ക്കുന്ന ഒരു ബ്രേക്ഫാസ്റ്റെന്നു പറയാം.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
മുട്ട മസിലുകള്‍ വളരാന്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ്. ഇതില്‍ വൈറ്റമിന്‍ എ, ഡി, ഇ, കോളിന്, നല്ല കൊളസ്ട്രോള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
വെ പ്രോട്ടീന്‍ എന്ന ഒരിനമുണ്ട്. ഇത് വ്യായാമത്തിനു ശേഷം കഴിയ്ക്കുന്നത് ഗുണം ചെയ്യും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
തൈരില്‍ അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മസില് വളര്‍ച്ചയ്ക്കു പറ്റിയ ഭക്ഷണം തന്നെയാണ്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
സാല്‍മണില്‍ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസില് വളര്‍ച്ചയ്ക്ക് സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
പൈനാപ്പിളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയുന്നതിനും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
നല്ല കൊഴുപ്പടങ്ങിയ ഒലീവ് ഓയിലും മസില് വളര്‍ച്ചയ്ക്കു നല്ലതു തന്നെ. എണ്ണകളില്‍ ആരോഗ്യകരമായ എണ്ണയാണ് ഇത്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ഡാര്‍ക് ചോക്ലേറ്റില്‍ ധാരാളം ഫ്ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ഫഌക്സ് സീഡില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകളും ഉള്‍പ്പെടുന്നു.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ബദാം. ഇത് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
കോട്ടേജ് ചീസ് കൊഴുപ്പില്ലാതെ മസിലുകള്‍ വളര്‍ത്താനുള്ള മറ്റൊരു വഴിയാണ്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ബ്രോക്കോളി വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ്. മസിലിനു വേണ്ടി കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം. ഇത് ക്യാന്‍സര്‍ തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുകയും ചെയ്യും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
പ്രോ്ട്ടീന്‍, മഗ്നീഷ്യം, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവ ധാരാളം പീനട്ട് ബട്ടറില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുണ്ടാകാന്‍ സഹായിക്കും..

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ഞണ്ടിറച്ചിയിലെ സിങ്ക്, ആന്റിഓക്സിഡന്റുകള്‍ എന്നിവ മസിലുകളുടെ ഉറപ്പിനു സഹായിക്കും. ഫിറ്റ്നസിനു പറ്റിയ ഒരു ഭക്ഷണമാണിത്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന കക്കയിറച്ചി മസിലുകളുടെ വളര്‍ച്ചയ്ക്കു പറ്റിയ ഒരു ഭക്ഷണമാണ്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
പഴം മസിലിനായി വ്യായാമം ചെയ്യുന്നവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ്. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ചീരയില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കു പ്രധാനമായ ഒന്നാണ്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
മുളകും മസില് വളര്‍ച്ചയ്ക്ക് കഴിയ്ക്കാവുന്ന ഭക്ഷണം ത്ന്നെ. ഇതിലെ ക്യാപ്സയാസിന് കൊഴുപ്പു കളയാന്‍ സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ബ്ലൂബെറിയും വ്യായാമശേഷം കഴിയ്ക്കാവുന്ന ഒരു ഭക്ഷണം തന്നെ.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
നല്ല മസിലുകള്‍ക്ക് പ്രതിരോധശേഷിയും വളരെ പ്രധാനം തന്നെ. ഇതിന് ഗ്രീന്‍ ടീ സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങും മസിലുണ്ടാകാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരം ശരീരത്തിന് സ്റ്റാമിന നല്കാന് സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
തക്കാളിയിലെ ലൈകോഫീന്‍ ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, നല്ല മസില് വളര്‍ച്ചയ്ക്കും സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ഫിഗ് ബോഡി ബില്‍ഡര്‍മാര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇത് ശരീരത്തിലെ ആസിഡ്, ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
കൂണ് മസില് മാസ് വളര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
ടോഫു മസില് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം. ഇതില്‍ ഇറച്ചിയ്ക്കു സമാനമായ ഗുണങ്ങളുണ്ട്, എന്നാല്‍ കൊഴുപ്പില്ലതാനും.

മസില് വളര്‍ത്തും ഭക്ഷണങ്ങള്‍
വെ പ്രോട്ടീന്‍ എന്ന ഒരിനമുണ്ട്. ഇത് വ്യായാമത്തിനു ശേഷം കഴിയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications