Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
ഉറക്കം ആരോഗ്യമുള്ള ഒരു ജീവിതത്തിന് വളരെ അത്യാവശ്യമാണ്. ദിവസവും ഏഴ്-എട്ടു മണിക്കൂറെങ്കിലും ഒരാള്‍ക്ക് ഉറക്കം വേണം. ഇതില്ലെങ്കില്‍ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും.
ഉറക്കക്കുറവിന് പല കാരണങ്ങളുകാം. ഭക്ഷണവും ഇതിനൊരു കാരണം തന്നെയാണ്.
ചിലതരം ഭക്ഷണങ്ങളുണ്ട്, ഉറക്കം നഷ്ടപ്പെടുത്തുന്നവ. ഇവയെക്കുറിച്ച് അറിയൂ. ഇവ ഒഴിവാക്കാന്‍ ശ്രമിക്കൂ.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉറക്കക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്. കാപ്പി, ചോക്ലേറ്റ്, എനര്‍ജി ഡ്രിങ്ക്സ് എന്നിവ കഫീന്‍ അടങ്ങിയവയാണ്.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
മദ്യവും ഉറക്കക്കുറവിനുള്ള മറ്റൊരു കാരണമാണ്. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ തോത് ഉയര്‍ത്തും. ഇത് ഉറക്കക്കുറവിന് കാരണമാക്കും.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മാട്ടിറച്ചി പോലുള്ളവ ഉറക്കക്കുറവ് വരുത്തുന്ന ഭക്ഷണങ്ങളാണ്. ഇവ ഉറങ്ങുന്നതിന് മുന്‍പ് കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
ഗ്രീന്‍പീസ്, പയര്‍ വയര്‍ഗങ്ങള്‍ എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഗ്യാസുണ്ടാക്കുന്നവയായതു കൊണ്ട് അസ്വസ്ഥതയും ഉറക്കക്കുറവും വരുത്തും.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
മധുരം അധികമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ ഊര്‍ജം വര്‍ദ്ധിപ്പിക്കുമെങ്കിലും ഉറക്കക്കുറവിന് ഇട വരുത്തും.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
പാലുല്പന്നങ്ങള് ഉറക്കക്കുറവ് വരുത്തും. കിടക്കും മുന്‍പ് ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നത് ഉറക്കം വരുത്തും. എന്നാല്‍ രാത്രിയില്‍ തൈര്, ചീസ് തുടങ്ങിയവ കഴിയ്ക്കുന്നത് വയറ്റിന് അസ്വസ്ഥതയുണ്ടാക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
ഫാസ്റ്റ് ഫുഡുകള്‍ ഉറക്കക്കുറവിനുള്ള മറ്റൊരു കാരണമാണ്. ഇവ പൊതുവെ കനം കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ഉറക്കക്കുറവ് വരുത്തുകയും ചെയ്യും.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
സിഗരറ്റ് പോലുള്ളവ പെട്ടെന്ന് ഉണര്‍വു നല്‍കുമെങ്കിലും ഇതിലെ നിക്കോട്ടിന് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
രാത്രിയില്‍ അമിതമായി വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വയര്‍ വീര്‍ത്ത തോന്നലുണ്ടാക്കും. ഇടയ്ക്കിടെ ബാത്റൂമില്‍ പോകാനുള്ള തോന്നലുമുണ്ടാക്കും. ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമെങ്കിലും രാത്രി സമയത്ത് ഇത് ഒഴിവാക്കുക.

ഉറക്കക്കുറവ് വരുത്തും ഭക്ഷണങ്ങള്‍
പ്രോസസ്ഡ് ഫുഡ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ സോഡിയം കൂടുതല്‍ അടങ്ങിയവയാണ്. ഇത് കഴിയ്ക്കുന്നതും ഉറക്കക്കുറവിന് ഇട വരുത്തും.



Click it and Unblock the Notifications
