Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
ആസിഡ് റിഫക്സ് പലര്‍ക്കുമുണ്ടാകുന്ന ഒരു പ്രശ്നമാണ്. പുളിച്ചു തികട്ടല്‍ എന്നാണ് ഇതിന് പൊതുവെ പറയാണ്. ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്നം തന്നെയാണ് ഇത്.
പുളിച്ചു തികട്ടലിന് പ്രധാന കാരണം ചിലതരം ഭക്ഷണങ്ങള്‍ തന്നെയാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഒരു പരിധി വരെ ആസിഡ് റിഫഌക്സ് ഒഴിവാക്കും.
പുളിച്ചു തികട്ടല്‍ ഒഴിവാക്കാന്‍ കഴിയ്ക്കാതിരിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
എരിവും മസാലുകളും അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് പുളിച്ചു തികട്ടലിനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
ചോക്ലേറ്റ് ആസിഡ് റിഫഌക്സ് ഉണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ കഫീന്‍, കൊഴുപ്പ്, കൊക്കോ എന്നിവ പുളിച്ചു തികട്ടലിനുള്ള ഒരു പ്രധാന കാരണമാണ്.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
സോഡ, കോള എന്നിവ വയറ്റില്‍ അസിഡിറ്റിയും പുളിച്ചു തികട്ടലും ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഇവ ഒഴിവാക്കുക.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
വറുത്ത ഭക്ഷണങ്ങളിലെ ട്രാന്‍സ്ഫാറ്റ് പുളിച്ചു തികട്ടലിനുള്ള ഒരു പ്രധാന കാരണമാണ്. ഇവ ദഹിക്കാന്‍ പ്രയാസമായതു കൊണ്ടു തന്നെ വയറ്റില്‍ ധാരാളം ആസിഡ് ഉല്പാദിപ്പിക്കുന്നു.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
ചുവന്ന ഇറച്ചിയില്‍ ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും ദഹിക്കാന്‍ ബുദ്ധിമുട്ടായതു കാരണം ദഹനപ്രശ്നങ്ങളും പുളിച്ചു തികട്ടലും ഉണ്ടാക്കും.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
പാല് നല്ലൊരു സമീകൃതാഹാരമാണെങ്കിലും വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം പാല് കുടിയ്ക്കുന്നത് പുളിച്ചു തികട്ടലിനുള്ള ഒരു കാരണം തന്നെയാണ്.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളുള്ളവര്‍ ചീസ് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിലെ കൊഴുപ്പാണ് ആസിഡ് റിഫഌക്സ് ഉണ്ടാക്കുന്നത്.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
മദ്യവും പുളിച്ചു തികച്ചലുണ്ടാക്കുന്ന ഒന്നു തന്നെ. എന്നാല്‍ മിതമായ തോതില്‍ വൈന്‍ കഴിയ്ക്കുന്നത് ഈ പ്രശ്നമുണ്ടാക്കുന്നില്ല,. ഇവ സിട്രിക്, അസിഡിക് പാനീയങ്ങളുമായി കലര്‍ത്തുന്നത് ഒഴിവാക്കുക തന്നെ വേണം.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
കാപ്പി ഉന്മേഷം നല്‍കുമെങ്കിലും അസിഡിറ്റിയുണ്ടാക്കുന്നതിന് ഇട വരുത്തുന്നു. ഇവയിലെ കഫീനാണ് ഇതിന് കാരണം.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
ആരോഗ്യത്തിന് നല്ലതാണെങ്കിലും ചെറുനാരങ്ങ, ഓറഞ്ച് എന്നിവയടങ്ങിയ സിട്രസ് ഫലങ്ങള്‍ ആസിഡ് റിഫഌക്സുണ്ടാക്കാന് ഒരു പ്രധാന കാരണമാണ്.

പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
നെഞ്ചെരിച്ചിലും ഗ്യാസും പുളിച്ചു തികട്ടലും ഉണ്ടാകാന്‍ തക്കാളി ഇട വരുത്തുന്നു. ഇവയുടെ അസിഡിക് പ്രകൃതം തന്നെയാണ് കാരണം.



Click it and Unblock the Notifications
