Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവരുണ്ടാകില്ല. ഇത് വയറുവേദന, വയര്‍ വീര്‍ക്കുക, ഏമ്പക്കം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
ഗ്യാസിന്റെ മുഖ്യകാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. ഗ്യാസുണ്ടാക്കുന്ന പലവിധ ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കുന്നവ തന്നെ.
വ്യായാമക്കുറവും ഗ്യാസിനുള്ള വേറൊരു കാരണമാണ്. ഒരു സ്ഥലത്തു തന്നെ ഏറെ നേരം ഇരിക്കുന്നതും ഗ്യാസിനുള്ള ഒരു കാരണമാണ്.
ഗ്യാസ് കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുകയെന്നത് ഗ്യാസ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്. നല്ലപോലെ ചവച്ചരക്കാതെ ഭക്ഷണം വിഴുങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമുണ്ടാകും. ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടാവുന്നതാണ് ഇതിന് കാരണം. ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ഗ്യാസിന്റെ മുഖ്യകാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. ഗ്യാസുണ്ടാക്കുന്ന പലവിധ ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കുന്നവ തന്നെ.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
സോഡ, ജ്യൂസ് തുടങ്ങിയവയും ഗ്യാസ് പ്രശ്നമുണ്ടാക്കും. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പ്രശ്നമുണ്ടാക്കുന്നത്. ഫ്രൂട്ട് ജ്യൂസിലെ മധുരവും പ്രശ്നമുണ്ടാക്കും. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഗ്യാസ് പ്രശ്നത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ വയറ്റിലേക്ക് ഗ്യാസ് എത്തുകയാണ് ചെയ്യുന്നത്.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ഭക്ഷണം കഴിച്ച ശേഷം അല്പനേരം നടക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. പ്രത്യേകിച്ചും അത്താഴം കഴിഞ്ഞാല്‍. ഇതുവഴി ദഹനം നല്ലപോലെ നടക്കും. ഇത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ദഹനരസങ്ങളെ ഉല്പാദിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
ചൂടുവെള്ളം കുടിയ്ക്കുന്നതും ഗ്യാസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി വയറ്റില്‍ വായു ഉല്പാദിപ്പിക്കപ്പെടില്ല.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
പുകവലി ഗ്യാസിനുള്ള ഒരു പ്രധാന കാരണമാണ്. ഈ ശീലമുള്ളവര്‍ ഇത് ഒഴിവാക്കുക. ആരോഗ്യവും നന്നാവും.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍
പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്യാസ് ഉണ്ടാവുക സാധാരണമാണ്. ഇതൊഴിവാക്കാന്‍ ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ പോഷകഗുണം വര്‍ദ്ധിക്കുകയും ചെയ്യും.



Click it and Unblock the Notifications
