Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മനശാന്തിക്ക് ചില ഭക്ഷണങ്ങള്‍ !
കഴിക്കുന്ന ഭക്ഷണം മാനസിക നിലയെ സ്വാധീനിക്കുമെന്ന് എത്രപേര്‍ക്കറിയാം?
മാനസിക സംഘര്ഷമകറ്റി മനസ് ശാന്തമാക്കി നിര്‍ത്താന്‍ സഹായിക്കുന്ന പതിനഞ്ച് ഭക്ഷണസാധനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചോക്കലേറ്റ്
ചോക്കലേറ്റിലെ അനന്ഡാമൈന് എന്ന ഘടകം തലച്ചോറിലെ ഡോപാമൈന്‍ നില നിയന്ത്രിക്കുകയും, അത് വഴി മനസ് സംഘര്‍ഷരഹിതവും, ശാന്തവുമാകുകയും ചെയ്യും.

പരിപ്പുകള്‍
ക്ഷീണം, ഉത്കണ്ഠ, അസ്ഥിരത എന്നിവയുണ്ടാക്കുന്നതിന് കാരണമാണ് സെലെനിയം എന്ന ധാതുവിന്റെ കുറവ്. പരിപ്പ് വര്ഗ്ഗങ്ങള്കഴിക്കുന്നത് ശീലമാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം.

ചീര
മഗ്നീഷ്യം ധാരാളമായി അടങ്ങിയതാണ് കുട്ടികളുടെ ഇഷ്ടകഥാപാത്രമായ പ്രിയഭക്ഷണമായ ചീര. വൈറ്റമിന്‍ എ, സി, ഇരുമ്പ് എന്നിവ അടങ്ങിയ ചീര ആഹാരത്തില്‍ പതിവായി ഉള്‍പ്പെടുത്തുക.

പാസ്ത
ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിച്ചുണ്ടാക്കുന്ന പാസ്തയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം മാനസിക സമ്മര്‍ദ്ധം വര്‍ദ്ധിക്കുന്നത് പാസ്ത കഴിക്കുന്നത് വഴി ഒഴിവാക്കാം.

ബ്രെഡ്
ധാന്യങ്ങള്‍ മുഴുവനായും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാസ്ത പോലെ തന്നെ ആരോഗ്യപ്രദമാണ് ബ്രെഡും. മഗ്നീഷ്യം ധാരാളമടങ്ങിയ ബ്രെഡ് ഉപയോഗിച്ചുള്ള ടോസ്റ്റും, സാന്‍ഡ് വിച്ചും ബ്രേക്ക്ഫാസ്റ്റായി ഉപയോഗിച്ച് മാനസികസംഘര്‍ഷം കുറയ്ക്കാം.

ബ്ലുബെറി
മാനസിക സമ്മര്‍ദ്ധം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ സ്വാദിഷ്ടമായ പഴമാണ് ബ്ലുബെറി.

ബദാം
ബദാമില്‍ സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മാനസികനില സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുകയും, ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ടീ
രാവിലെ കഴിക്കുന്ന ഒരു കപ്പ് ഗ്രീന്‍ ടീയോളം മാനസിക സമ്മര്‍ദ്ധം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നില്ല. മാനസികാവസ്ഥയെ പെട്ടന്ന് തന്നെ സാധാരണ നിലയിലാക്കാന്‍ ഗ്രീന്‍ ടീക്ക് കഴിവുണ്ട്.

മത്സ്യം
ചെമ്പല്ലി, അയല എന്നീ മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഇവയില്‍ നിന്ന് തലച്ചോറിന് സെലെനിയം, ട്രിപ്റ്റോഫാന്‍ എന്നിവ ലഭിക്കുന്നത് വഴി മനസിന് ശാന്തത നേടാം.

ഓട്ട്സ്
ശരീരത്തിലെ സെറോട്ടോണിന്റെ അളവ് ക്രമീകരിക്കാന്‍ കഴിവുള്ള ഓട്ട്സ് കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി മനസ് ശാന്തമാക്കി നിര്‍ത്താനും സഹായിക്കും.

പാല്
പാലിലെ ട്രിപ്റ്റോഫാന്‍ സെറോട്ടോണിന്‍ ഉത്പാദിപ്പിക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ധം അകലുകയും ചെയ്യും.

കോളിഫ്ലവര്‍
പൊട്ടാസ്യം അടങ്ങിയ കോളിഫ്ളവര്‍ കഴിക്കുന്നത് വഴി മാനസികസമ്മര്‍ദ്ധവും, ക്ഷീണവും അകറ്റാം.

കിവി
ട്രിപ്റ്റോഫാനെ സെറെനിയം ആക്കിമാറ്റാന്‍ കഴിവുള്ള കിവിപ്പഴത്തിലെ ഘടകങ്ങള്‍ തലച്ചോറിനെ ആയാസരഹിതമാക്കുന്നു.

വാഴപ്പഴം
നാരുകള്‍ കുറഞ്ഞ വാഴപ്പഴങ്ങള്‍ ഗ്യാസ് കുറച്ച് ദിവസം മുഴുവനും ശാന്തത നല്‍കുകയും, മനസ് സംഘര്‍ഷ രഹിതമാക്കുകയും ചെയ്യുന്നു.

അരി
കൊഴുപ്പ് കുറഞ്ഞതും, എളുപ്പം ദഹിക്കുന്നതുമായ അരിയിലടങ്ങിയ കാര്ബോഹൈഡഡ്രേറ്റ് മനശാന്തി നല്കാനുപകരിക്കും.



Click it and Unblock the Notifications
