Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ബോയില്‍ഡ് ചിക്കന്‍ ആരോഗ്യകരമോ
രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമായതു കൊണ്ട് ആരോഗ്യത്തെപ്പറ്റിയും ഭക്ഷണശീലങ്ങളെപ്പറ്റിയും പണ്ടെക്കാറേളെ ബോധവാന്മാരാണ് ഇപ്പോഴത്തെ തലമുറ. വറുത്ത സാധനങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന തിരിച്ചറിവും എല്ലാവര്‍ക്കുമുണ്ട്.
പറഞ്ഞു വരുന്നത് ചിക്കന്‍ പ്രേമികളെപ്പറ്റിയാണ്. ചിക്കന്‍ ഏതു രൂപത്തില്‍ നല്കിയാലും കഴിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ വറുത്ത, അല്ലെങ്കില്‍ കൂടുതല്‍ എണ്ണയില്‍ പാചകം ചെയ്യുന്ന ചിക്കനെപ്പറ്റി ഇവര്‍ക്കും അല്പം ഭയമുണ്ടായിരിക്കും. ഇതിനെല്ലാമുള്ള ഒരു പരിഹാമെന്ന നിലയിലാണ് ചിക്കന്‍ വേവിച്ച്, അതായത് ബോയില്‍ഡ് ചിക്കന്‍ എന്ന രീതി.

ഇതിന് പറഞ്ഞു വരുന്ന പ്രയോജനങ്ങളും ഏറെയാണ്. വറുത്ത ചിക്കനെ അപേക്ഷിച്ച് അധികം എണ്ണ ഇതില്‍ ഉപയോഗിക്കില്ല. ഇതുകൊണ്ടു തന്നെ എണ്ണപ്പേടിയും വേണ്ട.
ബോയില്‍ഡ് ചിക്കനില്‍ അധികം മസാലകളും ഉപയോഗിക്കുന്നില്ല. മസാലകള്‍ ഒരു പരിധി വരെ ആരോഗ്യത്തിനും സ്വാദിനും നല്ലതാണെങ്കിലും അമിതമാകുന്നത് ദോഷം തന്നെയാണ്,
ചിക്കന്‍ കൂടുതല്‍ സമയം വേവാതിരിക്കുന്നതു കൊണ്ട് ഇതിന്റെ പോഷകങ്ങളും നഷ്ടപ്പെടില്ല. മാത്രമല്ല, ബോയില്‍ഡ് ചിക്കന്‍ ഉണ്ടാക്കുമ്പോള്‍ കൊഴുപ്പ് വെള്ളത്തിന് മുകളില്‍ ഊറുന്നതു കൊണ്ട് കൊഴുപ്പധികമാകുമെന്ന പേടിയും വേണ്ട.
എന്നാല്‍ ഇതെല്ലാം കേട്ട് ആശ്വസിക്കാന്‍ വരട്ടെ, ബോയില്‍ഡ് ചിക്കന്‍ അത്ര ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബോയില്‍ഡ് ചിക്കന്‍ തയ്യാറാക്കുമ്പോള്‍ ഇതിലെ ഭൂരിഭാഗം പോഷകങ്ങളും ഇത് തിളപ്പിക്കുന്ന വെള്ളത്തിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ചിക്കന്റെ പ്രധാന പോഷകമായ പ്രോട്ടീനും ഇതേ രീതിയില്‍ നഷ്ടപ്പെടുന്നു. മാത്രമല്ല, ചിക്കന്‍ ഇതേ രീതിയില്‍ പാചകം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ കട്ടി കൂടുകയും ചെയ്യുന്നു.
ചിക്കന്‍ ആരോഗ്യകരമായ പാചകം ചെയ്യാനുള്ള പല രീതികളുമുണ്ട്. ഇതേ രീതികളെപ്പറ്റി കൂടുതറിയൂ. പേടിയില്ലാതെ, എന്നാല്‍ പോഷകങ്ങള്‍ തീരെ നഷ്ടപ്പെടാതെ ചിക്കന്‍ കഴിയ്ക്കുകയുമാകാം.
വായിക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
