Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചൈനീസ് ഫുഡ് കഴിയ്ക്കുമ്പോള്‍.....
ചൈനീസ് ഭക്ഷണം ഇഷ്ടമില്ലാത്തവര്‍ വളറെ കുറവാണ്. ചോപ്സിയും നൂഡില്‍സുമെല്ലാം കൊച്ചുകുട്ടികള്‍ പോലും ഏറ്റവും ആവശ്യപ്പെടുന്ന ഭക്ഷണങ്ങളാണ്. ചൈനീസ് ഭക്ഷണം ഇന്ത്യയുള്‍പ്പെടെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ചൈനീസ് ഭക്ഷണവും പാചകരീതിയും ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യം ഇത്തരം ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും തനിയെ ചോദിക്കുന്നുണ്ടാകും. ഉണ്ടാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും ഏതു ഭക്ഷണത്തിന്റേയും ഗുണം. എണ്ണയില്‍ വറുത്ത ചൈനീസ് ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് മാത്രമല്ലാ, ഏതു ഭക്ഷണമാണെങ്കിലും എണ്ണയില്‍ വറുത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല. ചില ചൈനീസ് ഭക്ഷണങ്ങള്‍ റൈസ് ബ്രാന് ഓയിലിലാണ് പാചകം ചെയ്യാറ്. കൊഴുപ്പധികമായതു കൊണ്ട് ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല.

ചില ചൈനീസ് ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന രീതി തന്ന വ്യത്യസ്തമാണ്. ഫ്രൈഡ് റൈസ് എല്ലാവര്ക്കും പരിചയമുള്ള ഭക്ഷണമാണ്. ഇവിടെ ഇത് എണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ശരിയായ ചൈനീസ് പാചകരീതിയില്‍ ഇത് ആവ്ി കയറ്റിയാണ് ഉണ്ടാക്കുന്നത്. ആവി കയറ്റിയ ഒരു ഭക്ഷണവും ശരീരത്തിന് കേടല്ല. രുചി കൂട്ടാനും വില്പന കൂട്ടാനുമാണ് ഫ്രൈഡ് റൈസില്‍ എണ്ണ ഉപയോഗിക്കുന്നത്.
സ്റ്റിര്‍ ഫ്രൈഡ് എന്ന വാക്ക് ചില ചൈനീസ് മെനുവില്‍ കാണാം. ധൈര്യമായി ഇത്തരം ഭക്ഷണം വാങ്ങി കഴിക്കാം. വളരെ ചുരുങ്ങിയ സമയം ഏറ്റവും കുറവ് എണ്ണ ഉപയോഗിച്ചാണ് ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തിന് കേടല്ല. ചൈനീസ് പാചകരീതിയില്‍ മാത്രമേ ഇത്തരം ഒരു പാചകരീതിയുമുള്ളൂ.
ചൈനീസ് ഭക്ഷണങ്ങളില്‍ ധാരാളമായി സോസ് ഉപയോഗിക്കാറുണ്ട്. റെഡിമെയ്ഡ് സോസുകള്‍ ഉപയോഗിക്കുന്നത് ദോഷം തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ തനതായ സ്വാദു ലഭിക്കുവാനായി ചൈനീസ് രീതിയില്‍ തന്നെ സോസുകള്‍ തയ്യാറാക്കാറുണ്ട്. ഇത് കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചല്ല. ഇത്തരം സോസുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നില്ല.
സൂപ്പ് ചൈനീസ് ഭക്ഷണരീതിയിലെ ഒരു പ്രധാന ഭക്ഷണമാണ്. ഇത് നിറയെ പോഷകങ്ങളടങ്ങിയതു കൊണ്ട് കഴിക്കുകയുമാവാം.
ചൈനീസ് പാചകരീതിയില്‍ ചിലപ്പോള്‍ അജിനോമോട്ടോ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് അജിനോമോട്ടോ ചേര്‍ത്തതല്ലെന്ന് ഉറപ്പു വരുത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
