Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നെയ്യിന്റെ ഗുണങ്ങള്‍
നെയ്യിന്റെ ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതു തന്നെയാണ്. എന്നാല്‍ കൊഴുപ്പായതു കൊണ്ടു തന്നെ നെയ്യ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോയെന്ന ചോദ്യം വരുന്നത് സ്വാഭാവികം.
നെയ്യിന് ദോഷങ്ങളേക്കാളേറെ ഗുണങ്ങളാണ് ഉള്ളത്. ഇത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും ഗുണകരമാണ്. 10 വയസു വരെ കുട്ടികള്‍ക്ക് അടുപ്പിച്ചു നെയ്യു കൊടുക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.

നെയ്യില്‍ വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നെയ്യിലെ ഈ വൈറ്റമിനുകള്‍ എളുപ്പത്തില്‍ ദഹിച്ച് ശരീരം ആഗിരണം ചെയ്യുന്നുവെന്ന ഗുണം കൂടിയുണ്ട്.
നെയ്യ് പാചകത്തിന് ഉപയോഗിക്കുന്നതും നല്ലതു തന്നെ. എണ്ണകള്‍ ചൂടാക്കുമ്പോള്‍ ഇവ ഫ്രീ റാഡിക്കലുകളായി മാറുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ നെയ്യിന് ഈ പ്രശ്നമില്ല.
കൊഴുപ്പ് ആരോഗ്യത്തിന് ദോഷകരമാണെങ്കിലും ചില കാര്യങ്ങള്‍ക്ക് കൊഴുപ്പും ആവശ്യമാണ്. വയറ്റിലെ പാളികളെ ദഹനരസങ്ങളില്‍ നിന്നും സംരക്ഷിക്കാനും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും കൊഴുപ്പു വേണം. നെയ്യിലെ കൊഴുപ്പ് ഇതിനെല്ലാം ഗുണകരമാണ്.
കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ബട്ടറിനേക്കാള്‍ നെയ്യാണ് കൂടുതല്‍ ഗുണകരം. കാരണം ഇതില്‍ കൊളസ്ട്രോള്‍ ബട്ടറിനേക്കാല് കുറവാണ്.
ശുദ്ധമായ നെയ്യിനാണ് ഇത്തരം ഗുണങ്ങള്‍. വാങ്ങുന്ന നെയ്യുകളില് കൂട്ടു ചേര്‍ന്നിട്ടുണ്ടാകും. കഴിവതും ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നതാണ് നല്ലത്.
എന്നാല്‍ ഹൃദയപ്രശ്നങ്ങളും അമിതമായ കൊളസ്ട്രോളും ഉള്ളവര്‍ നെയ്യും ഉപയോഗിക്കാതിക്കുകയാണ് നല്ലത്. ഇതുപോലെ അമിതവണ്ണമുള്ളവരും നെയ്യ് ഉപയോഗിക്കരുത്.
ഒരാള്‍ക്ക് 10-15 ഗ്രാം വരെ നെയ്യാകാമെന്നാണ് കണക്ക്.നെയ്യിന്റെ അളവ് കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ഒരളവില്‍ കൂടിയാല്‍ ഇതിലെ കൊഴുപ്പും ദോഷം ചെയ്യും. എന്നാല്‍ തീരെ കഴിയ്ക്കാതിരിക്കുകയുമരുത്.
നെയ്യ് കഴിക്കാന്‍ മടിയുള്ള കുട്ടികളെങ്കില്‍ ഇത് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തു കൊടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
