Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കൊഴുപ്പു കുറയ്ക്കും ഭക്ഷണം
കൊഴുപ്പ് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് ദോഷം ചെയ്യും. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി. എല്ലാവര്ക്കും കഴിയ്ക്കാവുന്ന കൊഴുപ്പു കുറഞ്ഞ ചിലതരം ഭക്ഷണങ്ങളുണ്ട്. ഇവ തെരഞ്ഞെടുത്തു കഴിയ്ക്കുന്നതോ ഏതെങ്കിലും വിധത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത്തരത്തില്‍ കൊഴുപ്പില്ലാത്ത ചിലതരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
എണ്ണകള്‍, പഴവര്‍ഗങ്ങള്‍, നട്സ്, മസാലകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്.

എണ്ണകള്‍ മിക്കവാറും കൊഴുപ്പുള്ളവയാണ്. എന്നാല്‍ ചിലപ്പോള്‍ എണ്ണ പാചകത്തിന് ഉപയോഗിക്കാതെ തരമില്ലെന്നാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഇതില്‍ കൊഴുപ്പില്ലെന്നു മാത്രമല്ല, ഹൃദയാരോഗ്യത്തിന് ഗുണകരവുമാണ്.

മസാലകള്‍ സ്വാദിനു മാത്രമല്ല, കൊഴുപ്പു നീക്കാനും സഹായിക്കും. മഞ്ഞള്‍, ഗ്രാമ്പൂ, കുരുമുളകുപൊടി, വറ്റല്‍ മുളക് തുടങ്ങിയവയെല്ലാം കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ ഉപ്പിനു പകരവും ചേര്‍ക്കാം.

ഓട്സ് കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണെന്നു മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും ഏതു പ്രായക്കാര്‍ക്കും എന്ത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്.

നാരങ്ങാഗണത്തില് പെട്ട എല്ലാ ഭക്ഷണസാധനങ്ങളും കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ തന്നെയാണ്. ചെറുനാരങ്ങ, ഓറഞ്ച്, മുസമ്പി, മാതളനാരങ്ങ തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടും. ഇവ ജ്യൂസാക്കിയും കഴിയ്ക്കാം.

സ്ട്രോബെറി, ക്രാന്‍ബെറി തുടങ്ങി ബെറി വിഭാഗത്തില്‍ പെട്ട എല്ലാതരം പഴങ്ങളും കൊഴുപ്പു കത്തിച്ചു കളയുന്നതിന് സഹായിക്കും. ഇവ ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമാണ്.

കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് വെളുത്തുള്ളി. ഇത് പല രോഗങ്ങള്‍ക്കുമുള്ള ഒരു പ്രതിരോധമാര്‍ഗം കൂടിയാണ്.

നട്സില്‍ കൊഴുപ്പുണ്ടെങ്കിലും ഇത് നല്ല കൊഴുപ്പാണ്. നല്ല കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സഹായിക്കുന്ന ഒന്ന്. ഇവ ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.



Click it and Unblock the Notifications
