Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
സല്‍മാന്‍ഖാന്റെയും ഹൃത്വിക് റോഷന്റെയും പോലെ മസില് ബോഡി ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടാകുമോ. ഇപ്പോഴാണെങ്കില്‍ മസില് വളര്‍ത്തുകയെന്നത് ഒരു ട്രെന്റായിക്കഴിഞ്ഞു.
വ്യായാമത്തോടൊപ്പം തന്നെ മസില് വളര്‍ച്ചയ്ക്ക് സഹായിക്കുന്നതില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. ചില പ്രത്യേക പോഷകങ്ങള്‍ മസിലുകള്‍ വളരാന്‍ ആവശ്യമാണ്. ഇവ അടങ്ങിയ ചില പ്രത്യേക ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
മുട്ട മസിലുണ്ടാകാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. മുട്ടയില്‍ 7 ഗ്രാം പ്രോട്ടീനുണ്ട്, ഇതിന് പുറമെ വൈറ്റമിന്‍ എ, ഡി, ഇ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ടെസ്റ്റോസ്്റ്റിറോണ് തോത് കൂട്ടുകയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഫിഷ് ഓയില്‍. ഇത് ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കും. ദിവസം 9000 മില്ലീഗ്രാം ഫിഷ് ഓയില്‍ വേണമെന്നാണ് കണക്ക്. ഇത് കഴിയ്ക്കുന്ന മത്സ്യത്തില്‍ നിന്നും ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കോഡ് ലിവര്‍ ഓയില്‍ പോലുള്ളവയെ ആശ്രയിക്കുക.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
സാല്‍മണ്‍ മസിലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. വീട്ടില്‍ വളര്‍ത്തുന്നവയേക്കാള്‍ പുഴകളില്‍ നിന്ന് ലഭിക്കുന്നവയാണ് നല്ലത്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
മസിലുണ്ടാകാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ബെറികള്‍. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ പ്രതിരോധശേഷി നല്‍കും.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
യോഗര്‍ട്ടും മസിലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണം തന്നെ. ഇതില്‍ പഞ്ചസാര ചേര്‍ത്തോ കൊഴുപ്പുള്ളതോ വാങ്ങറുത്. പ്ലെയില്‍ യോഗര്‍ട്ടാണ് നല്ലത്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ ത്രീ എന്നിവയടങ്ങിയ ഫഌക്സ് സീഡുകളും മസിലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് അസുഖങ്ങള്‍ തടയുന്നതിനും വളരെ നല്ലതാണ്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ഒലീവ് ഓയില്‍ മസിലുണ്ടാകാന്‍ സഹായിക്കും. ഇതില്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ സ്പൂണ്‍ ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കും ഉറപ്പിനും സഹായിക്കും. എക്സട്രാവെര്ജിന് ഒലീവ് ഓയില്‍ ഉപയോഗിക്കുക.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
വിവിധതരം നട്സും മസിലിന് വേണ്ട ഭക്ഷണമാണ്. ഇവയില്‍ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ചുവന്ന ഇറച്ചിയും മസിലിന് വേണ്ട ഒരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിന്‍ ബി12, സിങ്ക്സ അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ചീരയും നല്ലൊരു ഭക്ഷണം തന്നെ. മസിലുകളുടേയും എല്ലുകളുടേയും ഉറപ്പു കുറയുന്നത് തടയാന്‍ ഇതിനാകും.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ടര്‍ക്കിയും മസില് വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു ഭക്ഷണമാണ്. ഇതില്‍ സാച്വറേറ്റഡ് ഫാറ്റിന്റെ അളവ് വളരെ കുറവാണ്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ഒാട്സും കൊഴുപ്പില്ലാതെ ശരീരത്തിനും മസിലിനും ഉറപ്പു നല്കുന്ന ഭക്ഷണമാണ്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ഓറഞ്ച് മസിലുണ്ടാകാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു ഫലമാണ്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ഗ്രീന്‍ ടീയും ഇത്തരത്തിലുള്ളൊരു പാനീയമാണ്. ശരീരത്തിലെ കൊഴുപ്പു നീക്കണമെങ്കില്‍ രാവില ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയാകും.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
ആപ്പിളിലെ പെക്ടിനും മസില് വളരാന്‍ സഹായിക്കുന്ന ഒരു ഘടകം തന്നെ.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
തക്കാളിയും ഇത്തരത്തില്‍ പെട്ട ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഗുണം നല്‍കുന്നത്.

മസില് വളരാന്‍ ചില ഭക്ഷണങ്ങള്‍
വെള്ളം മസിലുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കുടിച്ചിരിക്കണം. മസിലുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും ശരീരത്തില്‍ നിന്നും കൊഴുപ്പു കളയാനും ഇത് സഹായിക്കും.



Click it and Unblock the Notifications











