Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബട്ടറോ നല്ലത്, മാര്ഗ്രെയ്നോ?
നെയ്യിന് ഇപ്പോള്‍ പല വകഭേദങ്ങളുമുണ്ട്. ബട്ടര്‍, മാര്ഗ്രെയ്ന് എന്നിവ ഇവയില്‍ ചിലതു മാത്രം.
ബട്ടറിന്റെയും മാര്ഗ്രെയ്ന്റേയും കാര്യമെടുക്കാം. ഇതില്‍ കൂടുതല്‍ ആരോഗ്യകരം ഏതാണെന്നതിനെ സംബന്ധിച്ച് പലര്‍ക്കും സംശയം കാണും.
പാലില്‍ നിന്നെടുക്കുന്ന ശുദ്ധമായ ഒന്നാണ് ബട്ടറെന്നു പറയാം. എന്നാല്‍ മാര്ഗ്രെയ്നാകട്ടെ, വെജിറ്റബിള്‍ ഫാറ്റെന്നു പറയാം. എന്നാല്‍ ഇതില്‍ കൊഴുപ്പിന്റെ അംശം ബട്ടറിനേക്കാളും കുറവായതു കൊണ്ട് പലരും ഉപയോഗിക്കുന്നു.

കൊഴുപ്പു കുറവാണെങ്കിലും പലതരം മാര്ഗ്രെയ്നുകളിലും ഫാറ്റിന്റെ ഏറ്റവും ദോഷകരമായ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബട്ടറില്‍ ട്രാന്‍സ്ഫാറ്റുകള്‍ തീരെ കുറവാണ്. അടങ്ങിയിട്ടില്ലെന്നു തന്നെ പറയാം.
ചില മാര്ഗ്രെയ്നകളില് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവ ആരോഗ്യത്തിന് നന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ കൂടുതല്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്.
മാര്ഗ്രെയ്ന് പ്രത്യേക സ്വാദോ ഗന്ധമോ ഇല്ല. ഇതുകൊണ്ടു തന്നെ ഭക്ഷണസാധനങ്ങള്‍ക്ക് ഇത്തരം ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ബട്ടര്‍ തന്നെ ഉപയോഗിക്കണം.
കൊഴുപ്പു ശരീരത്തിന് ദോഷം ചെയ്യുമെങ്കിലും നല്ല കൊഴുപ്പ് ശരീരത്തിന് അത്യാവശ്യമാണ്. ബട്ടറില്‍ ഇത് അടങ്ങിയിട്ടുമുണ്ട്.
ബട്ടര്‍ നല്ല ശുദ്ധമായി നമുക്കു തന്നെ ഉണ്ടാക്കാമെന്നതാണ് മറ്റൊരു ഗുണം. ഇത് പാകത്തിനു കഴിയ്ക്കുകയാണെങ്കില്‍ ദോഷം വരില്ല. മാത്രമല്ല, കുട്ടികള്‍ക്ക് പറ്റിയ ഏറ്റവും നല്ലൊരു ഭക്ഷണമാണ് ബട്ടര്‍.ബട്ടറിനെ അപേക്ഷിച്ച് മാര്ഗ്രെയ്ന് കട്ട പിടിക്കില്ലെന്ന ഒരു ഗുണമുണ്ട്. ഇതുകൊണ്ട് ഇത് ബ്രെഡിലും മറ്റും പുരട്ടാന്‍ എളുപ്പവുമാണ്.
കൃത്രിമത്വം കലരാത്ത ബട്ടര്‍ തന്നെയാണ് മാര്ഗ്രെയ്നേക്കാളും ഗുണകരമെന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിയ്ക്കുമ്പോള്‍ പാകത്തിനു കഴിയ്ക്കണമെന്നു മാത്രം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
