Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പാവയ്ക്ക കഴിക്കൂ, കാര്യമറിയണോ?
പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു സ്വാദ് തന്നെ കാരണം. പാവയ്ക്ക മാത്രമല്ല, ഇങ്ങനെ കയ്പുള്ള പച്ചക്കറികള്‍ വേറെയുമുണ്ട്.
കയ്പോര്‍ത്ത് മുഖം ചുളിയ്ക്കുമെങ്കിലും കയ്പുള്ള ഇത്തരം പച്ചക്കറികള്‍ നല്കുന്ന ഗുണം ചെറുതൊന്നുമല്ല.ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഈ കയ്പുരസം വരുത്തുന്നത്. ഇതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്.

ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്, സാല്‍സിലിന്‍, ഫഌവനോയ്ഡ്സ്, പോളിഫിനോയ്ഡ്സ് തുടങ്ങിയവയെല്ലാം കയ്പുളളവയാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്.
പച്ചക്കറികളിലടങ്ങിയിട്ടുള്ള മിക്കവാറും ആന്റിഓക്സിഡന്റുകള്‍ കയ്പുള്ളവയാണ്.
പച്ചക്കറികളിലുളള കയ്പുരസം വിരകളെ നശിപ്പിക്കാന്‍ നല്ലതാണ്. വിരശല്യമുള്ള കുട്ടികള്‍ക്ക് ഇത്തരം പച്ചക്കറികള്‍ കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
ചിലയിനം പച്ചക്കറികള്‍ കൂടുതലായി വേവിച്ചാലും കയ്പുരസമുണ്ടാകും. ബ്രൊക്കോളി, കാബേജ് തുടങ്ങിയവ
ഇക്കൂട്ടത്തില്‍ പെടുന്നവയാണ്. പച്ചക്കറികള്‍ ഒരു പരിധി വിട്ട് വേവിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. പ്രത്യേകിച്ച് ഇലക്കറികള്‍.
കയ്പുള്ള പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ ഒലീവെണ്ണയില്‍ വഴറ്റുകയോ ചെയ്താല്‍ കയ്പു കുറയും. പുളിവെള്ളം, നാരങ്ങാനീര് എന്നിവ ചേര്‍ത്താലും കയ്പുരസം കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തും മസാലകള്‍ ചേര്‍ത്തും പച്ചക്കറികള്‍ വേവിച്ചാല്‍ ഒരു പരിധി വരെ കയ്പുസ്വാദ് കുറക്കാം.
വറുത്തു കഴിയ്ക്കുന്നത് ദോഷമെന്നു പറയുമെങ്കിലും പാവയ്ക്ക കൊണ്ടാട്ടവും പാവയ്ക്ക കൊണ്ടുള്ള മെഴുക്കുപുരട്ടിയും മറ്റും മലയാളിയ്ക്ക് ഭക്ഷണശീലങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്താനുമാവില്ല. കയ്പുണ്ടെങ്കിലും ഇത്തരം പച്ചക്കറികള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണ്‍ ഗുളികകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
