Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യം നന്നാക്കും ചില കുരുക്കളും
പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവയില്‍ പലതിന്റെയും കുരുക്കള്‍ എറിഞ്ഞു കളയുകയാണ് സാധാണ പതിവ്. ഇവയില്‍ ചിലതിന്റെ കുരുക്കള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

സണ്ഫഌവറിന്റെ കുരു വൈറ്റമിന്‍ എ നിറഞ്ഞതാണ്. സര്‍കുലേറ്ററി സിസ്റ്റം നല്ലപോലെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. ഇതിലെ ട്രിപ്റ്റോഫാന്‍ തലച്ചോറിന് റിലാക്സിങ് മൂഡു നല്കാന് സഹായിക്കും. സണ്ഫഌവറിന്റെ കുരു ബേക്ക് ചെയ്ത് കഴിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാം. വെറുതെ ചീനച്ചട്ടിയിലിട്ട് വറുത്തും ഉപയോഗിക്കാം.
മത്തങ്ങയുടെ കുരുവും ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മരുന്നു കഴിച്ചുണ്ടാകുന്ന ഡിപ്രഷന് മാറ്റാന്‍ ഇത് സഹായിക്കും. വയറിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനും മത്തങ്ങയുടെ കുരു കഴിയ്ക്കുന്നത് നല്ലതാണ്. ഇതും റോസ്റ്റ് ചെയ്ത് ഉപയോഗിക്കും.
തണ്ണിമത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് നല്ലതു തന്നെ. ഇതില്‍ അയേണ്‍, പൊട്ടാസ്യം, വൈറ്റമിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പച്ചക്ക് ചവച്ചരച്ചു കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
എള്ളും ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, മാംഗനീസ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും ഇതില്‍ ധാരാളമുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതോ പൊടിച്ചു കഴിയ്ക്കുന്നതോ ഗുണം ചെയ്യും.
പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുമ്പോള്‍ ഇവയുടെ കുരുക്കളും ആരോഗ്യഗുണങ്ങളുള്ളതാണെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
