Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചില പെരുഞ്ചീരക ഗുണങ്ങള്‍
പെരുഞ്ചീരകം സാധാരണ മസാല ഗണത്തിലാണ് വരാറ്. എന്നാല്‍ കറികള്‍ക്ക് സ്വാദു നല്‍കുക മാത്രമല്ല ഇത് ചെയ്യുന്നത്.
പെരുഞ്ചീരകത്തിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിയൂ.

സ്ത്രീകള്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണമാണ് പെരുഞ്ചീരകമെന്നു പറയാം. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവസമയത്തെ ശരീരവേദനകള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്.
ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില്‍ പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്‍കുന്നത്.
മുലയൂട്ടുന്ന അമ്മമാര്‍ പെരുഞ്ചീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തും. കുഞ്ഞിനുണ്ടാകുന്ന വയറുവേദന ശമിപ്പിക്കാന്‍ ഇത് നല്ലൈാരു വഴിയാണ്.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. പ്രത്യേകിച്ച് പ്രമേഹരോഗികളില്‍. ഗ്ലൂക്കോമയുള്ള രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാണ്.
ഡിമന്‍ഷ്യ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ പെരുഞ്ചീരകത്തിന് കഴിയും.
രക്തത്തെ ശുദ്ധീകരിക്കാനും പെരുഞ്ചീരകത്തിന് കഴിയും. രക്തത്തിലെ ടോക്സിനുകള്‍ ഇത് നീക്കം ചെയ്യുന്നു. വാതരോഗികള്‍ക്ക് പറ്റിയൊരു മരുന്നാണ് പെരുഞ്ചീരകം. രക്തത്തിലെ യൂറിക് ആസിഡ് നീക്കം ചെയ്യാന്‍ പെരുഞ്ചീരകത്തിന് സാധിക്കും.
പെരുഞ്ചീരകത്തിലെ അനിത്തോള്‍, സിനിയോള്‍ തുടങ്ങിയ കെമിക്കലുകള്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ചുമയും കഫക്കെട്ടും മാറ്റാന്‍ പെരുഞ്ചീരകം നല്ലതാണ്. ആസ്തമ, അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. ശ്വസം ശുദ്ധീകരിക്കാനും പെരുഞ്ചീരകം കഴിയ്ക്കുന്നത് ഗുണം ചെയ്യും.
ചര്‍മസൗന്ദര്യത്തിനും പെരുഞ്ചീരകം നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
