Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലോ ബിപിയും വില്ലനാകും

ബിപി രണ്ടു തരത്തിലാണുള്ളത്. സിസ്റ്റോളിക്, ഡയസ്റ്റോളിക് പ്രഷര്‍ എന്നിങ്ങനെ. 90-60 മുതല്‍ 120-80 വരെയുള്ള ബ്ലഡ് പ്രഷറാണ് സാധാരണ എന്നറിയപ്പെടുന്നത്. ഇതിന് മേലേയ്ക്കുള്ള ബിപി കൂടുതലായും താഴെയുള്ളത് കുറവായും പറയാം.
ലോ ബിപി പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന്റെ ലക്ഷണങ്ങളാകട്ടെ, ചിലപ്പോള്‍ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
ക്ഷീണം, തല ചുറ്റുക, നെഞ്ചുവേദന തുടങ്ങിയവ ലോ ബിപി ലക്ഷണങ്ങളാണ്. ബിപി സ്ഥിരമായി കുറയുകയാണെങ്കില്‍ കിഡ്നി, ലിവര്‍, ഹൃദയം, ലംഗ്സ്, തലച്ചോറ് എന്നിവയെ ബാധിക്കും.
ലോ ബിപിയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ഛര്‍ദി, വ്യായാമം, പനി, അമിതവിയര്‍പ്പ് എന്നിവ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒരു കാരണമാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരിക, ഹൃദയമിടിപ്പിന്റെ തോത് കുറയുക തുടങ്ങിയ കാരണങ്ങളും കുറഞ്ഞ ബിപിക്ക് ഇട വരുത്തും.
പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഉദ്ധാരണക്കുറവ്, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ലോ ബിപി വരുത്താറുണ്ട്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും ലോ ബിപിക്കുള്ള മറ്റു ചില കാരണമങ്ങളാണ്.
ബിപി കുറയ്ക്കുന്നതിന് ഐവി ഫഌയിഡുകള്‍ ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ്, മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ലോ ബിപിക്കുള്ള പരിഹാരമാര്‍ഗങ്ങളാണ്. ഇവ രക്തപ്രവാഹം ശരിയായ തോതിലാക്കുകയും ബിപി കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഉപ്പിന്റെ അംശം തീരെ കുറഞ്ഞുപോയാലും ബിപിയുണ്ടാകും. ഹൈ ബിപി ഉള്ളവരോട് ഉപ്പു കുറയ്ക്കാന്‍ പറയുമെങ്കിലും ബിപി കുറയുമ്പോള്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ ഉപ്പ് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
