Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ഭക്ഷണങ്ങള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനുമുണ്ട്. ബിപി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ചീര ഇത്തരത്തില്‍ പെട്ട ഒരു ഭക്ഷണമാണ്. ഇവയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ബിപി കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണത്തില്‍ ചീരയും ഇത്തരത്തില്‍ പെട്ട ഇലക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഡാര്‍ക് ചോക്ലേറ്റും ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ ഫ്ളേവനോയ്ഡുകളാണ് ഇതിന് സഹായിക്കുന്ന ഘടകം. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റില്‍ മാത്രമേ ഈ ഗുണമുള്ളൂ. സാധാരണ ചോക്ലേറ്റിന് ബിപി കുറയ്ക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടില്ല.
കൊഴുപ്പില്ലാത്ത പാലിനും (സ്കിംഡ് മില്‍ക്) ബിപി കുറയ്ക്കാന്‍ സാധിക്കും. ഇതിലെ കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ബിപി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ്.
തക്കാളിയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം തന്നെ. ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുക.
സോയാബീന്‍സും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. സോയാബീന്‍ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ പൊട്ടാസ്യമാണ് ബിപികുറയ്ക്കാന്‍ സഹായിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
