Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദോശയെ മസാലദോശയാക്കിയ ജയസൂര്യ!
നമ്മുടെ മസാല ദോശയ്ക്ക് ഗമയേറിയിരിക്കുകയാണ്. അന്താരാഷ്ട തലത്തില് തന്നെ മസാലദോശ ശ്രദ്ധ നേടിക്കഴിഞ്ഞു. മരിക്കുന്നതിന് മുന്പ് കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളിലൊന്നാണ് മസാലദോശയെന്നാണ് സായിപ്പിന്റെ പോലും കണ്ടുപിടുത്തം.

കര്ണാടകത്തിലാണ് മസാല ദോശയുടെ പിറവിയെങ്കിലും ഇന്ത്യയും കടന്ന് മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും മസാലദോശയുടെ പ്രശസ്തി എത്തിക്കഴിഞ്ഞിരിക്കുന്നു.
നടന് ജയസൂര്യയുടേയും ഇഷ്ടഭക്ഷണമാണ് മസാലദോശ. ഏതു വെജിറ്റേറിയന് ഹോട്ടലില് കയറിയാലും മസാലദോശയായിരിക്കും ജയസൂര്യ ഓര്ഡര് ചെയ്യുന്നതും.
പണ്ട് മസാലദോശ വാങ്ങിക്കഴിയ്ക്കാന് കഴിയാത്ത കാലത്ത് ജയസൂര്യയുടെ പക്കല് ഒരു തന്ത്രമുണ്ടായിരുന്നു. സാധാ ദോശയെ മസാലദോശയാക്കുന്ന തന്ത്രം. ഇതിന് ചെയ്യാറുള്ളത് സാധാരണ ദോശ വാങ്ങിക്കും. പിന്നെ മസാലയും. മസാലയെ ദോശക്കുള്ളില് വച്ച് മസാല ദോശയാക്കുകയും ചെയ്യും. എങ്ങനെയുണ്ട്. പണം ലാഭിക്കാം. ഗമയല്പം കൂടുതലുള്ള മസാലദോശ കഴിച്ചുവെന്ന് ഗമയില് പറയുകയും ചെയ്യാം.
മസാല ദോശ വിദേശിയായ ഒരു സിനിമയും ഓര്മയില്ലേ, ലാല് ജോസിന്റെ സ്പാനിഷ് മസാല. ഇതിലെ കൂട്ടു മാറ്റി പരീക്ഷിച്ചാണ് നായകനായ ദിലീപ് സ്പാനിഷ് മസാലയാക്കുന്നത്.
എന്തിന്, രജനീകാന്ത് സിംഗപ്പൂരില് ചികിത്സയിലായിരുന്നപ്പോള് ഏറ്റവും മിസ് ചെയ്ത ഒന്നാണത്രെ മസാല ദോശ. ഇദ്ദേഹം ഇത് പ്രത്യേകിച്ച് ആവശ്യപ്പെട്ടു കഴിയ്ക്കുകയും ചെയ്തു.
സ്വാദില് മാത്രമല്ലാ, പോഷകത്തിന്റെ കാര്യത്തിലും മുന്പന്തിയിലാണ് മസാലദോശയുടെ സ്ഥാനം. ഇതില് കാര്ബോഹൈഡ്രേറ്റുകള്, വൈറ്റമിന്, പ്രോട്ടീന് തുടങ്ങിയ മിക്കവാറും ഘടകങ്ങള് അടങ്ങിയിട്ടുണ്ട്. എല്ലാ പോഷകങ്ങളും ഒരുമിച്ചടങ്ങുന്ന ഭക്ഷണമെന്നു വേണമെങ്കില് മസാല ദോശയെ പറയാം.
മിക്കവാറും ഇടങ്ങളില് മസാല ദോശയിലെ കൂട്ട് ഒന്നാകുമ്പോള് കോഫി ഹൗസിലെത്തുമ്പോള് ഇതിന്റെ നിറം മാറുന്നു. ബീറ്റ്റൂട്ട് കൂട്ട് അടങ്ങിയ ചുവന്ന നിറമായിരിക്കും ഈ കൂട്ടില് അടങ്ങിയിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
