Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും!
ഏലയ്ക്കയുടെ ആരോഗ്യവശങ്ങള്‍
ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനാണ് ഏലയ്ക്ക കൂടുതലായും ഉപയോഗിക്കാറ്. ഇതിന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്.

ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ബാലന്‍സ് നിയന്ത്രിച്ചാണ് ഏലയ്ക്ക അസിഡിറ്റി നിയന്ത്രിക്കുന്നത്.
ചുമ, ആസ്തമ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. പേശീസങ്കോചം കുറച്ചാണ് ഏലയ്ക്ക ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നത്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്കാന് ഏലയ്ക്കക്കു കഴിയും. വെയിലത്തു പോകുമ്പോള്‍ ഏലയ്ക്ക വായിലിട്ടു ചവച്ചാല്‍ സൂര്യാഘാതം ഏല്‍ക്കില്ല.
തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും.
അമിതമായി കാപ്പി കുടിയ്ക്കുന്നവര്‍ക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാന്‍ ഏലയ്ക്ക ഉപയോഗിക്കാം. കഫീന്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.
ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണെന്നു പറയും.
നല്ല സ്വരമുണ്ടാകാനും ഏലയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഡിപ്രഷനുള്ള ഒരു മരുന്നു കൂടിയാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
