Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജ്യൂസു കുടിച്ച് വണ്ണം കുറയ്ക്കാം

വണ്ണം കുറയ്ക്കാന്‍ പറ്റിയ ജ്യൂസുകളില്‍ പ്രധാനമാണ് കുമ്പളങ്ങാനീര്. 100 ഗ്രാം കുമ്പളങ്ങയില്‍ 12 കലോറി മാത്രമാണ് കൊഴുപ്പുള്ളത്. ദിവസവും പ്രാതലിനൊപ്പം ഒരു ഗ്ലാസ് കുമ്പളങ്ങാ ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ലാ, ചര്‍മത്തിളക്കവും കൂട്ടും.
തണ്ണിമത്തന് വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുമെന്നതു തന്നെ ഇതിന്റെ ഏറ്റവും പ്രധാന ഗുണം. തണ്ണിമത്തങ്ങാ ജ്യൂസ് ശരീരം തണുപ്പിക്കും. തടി കുറയ്ക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന ഒന്നാണ് തണ്ണിമത്തങ്ങാ ജ്യൂസ്. 100 ഗ്രാം തണ്ണിമത്തങ്ങാ ജ്യൂസില്‍ 30 കലോറി കൊഴുപ്പു മാത്രമേയുള്ളൂ. മള്‍ട്ടി വൈറ്റമിന്‍ ഉറവിടമെന്നു വേണമെങ്കില്‍ തണ്ണിമത്തന് ജ്യൂസിനെ വിളിക്കാം.
ഓറഞ്ച് ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. സിട്രസ് അടങ്ങിയ ഏതു തരം ജ്യൂസുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയും. ഇതില്‍ 47 കലോറി കൊഴുപ്പാണ് ഉള്ളത്. വൈറ്റമിന്‍ സിയുടെ ഏറ്റവും നല്ല ഉറവിടം കൂടിയാണ് ഓറഞ്ച് ജ്യൂസ്.
ക്യാരറ്റ് ജ്യൂസിനും തടി കുറയ്ക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മത്തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണ്.
മുന്തിരി ജ്യൂസും വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിനും മലബന്ധം മാറ്റുന്നതിനും വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മൈഗ്രേയ്ന്, ആര്‍ത്തവക്രമക്കേടുകള്‍ എന്നിവയ്ക്കും മുന്തിരി ജ്യൂസ് വളരെ നല്ലതാണ്. രക്തമുണ്ടാകുന്നതിനും മുന്തിരി വളരെ നല്ലതു തന്നെ.
ഇവയില്‍ ഏതെങ്കിലും ജ്യൂസ് ദിവസവും ഭക്ഷണക്രമത്തിലുള്പ്പെടുത്തുന്നത് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
