Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷന്മാരുടെ കൊഴുപ്പു കുറയ്ക്കും ഭക്ഷണം
തടി കുറയ്ക്കുന്നത് മിക്കവാറും സ്ത്രീകളുടെ ആവലാതിയായേ കാണാറുള്ളൂ. പുരുഷന്മാര് ഇക്കാര്യത്തിന് ഇത്രയും പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ പ്രാധാന്യം കൊടുക്കുന്ന വിഷയമാണ് മസില്. മസിലുണ്ടാകണമെങ്കില് ശരീരത്തിലെ കൊഴുപ്പു നീക്കിയേ തീരൂ. ഇതിനായി പ്രത്യേകം തെരഞ്ഞെടുത്തു കഴിയ്ക്കാവുന്ന ചില പ്രത്യേക ഭക്ഷണസാധനങ്ങളുമുണ്ട്.

ആപ്പിള്‍ ഇത്തരത്തില്‍ കൊഴുപ്പു കുറയ്ക്കുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ പെക്ടിന്‍ ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെയും വെള്ളത്തെയും വലിച്ചെടുക്കുന്നു. കൂടുതലുള്ള വെള്ളം വാട്ടര്‍ വെയ്റ്റ് എന്നൊരു രീതിയിലുള്ള തടി കൂട്ടലിന് ഇട വരുത്തും. ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കുകയും ചെയ്യും. ഇതും തടി കുറയ്ക്കാനും പ്രമേഹം വരുത്താതിരിക്കാനുമുള്ള മാര്‍ഗമാണ്.
കമ്പിളി നാരങ്ങ, ബബ്ലൂസ് നാരങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സിട്രസ് ഫ്രൂട്ട് തടി കുറയ്ക്കാന്‍ വളരെ സഹായകമാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ഓറഞ്ച്, ചെറുനാരങ്ങ, സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയും ഇതേ ഗുണം തന്നെയാണ് ശരീരത്തിന് നല്‍കുന്നത്.
കാപ്പിക്കും ചായയ്ക്കും പകരം ഗ്രീന്‍ ടീ ശീലമാക്കുന്നതും പുരുഷന്മാരുടെ ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ കുറയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ്. ഇത് വിശപ്പു കുറയ്ക്കും, ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണമുണ്ടാക്കുന്നത്. കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ലാ, ചര്‍മത്തിനും മുടിയ്ക്കും ഗ്രീന്‍ ടീ വളരെ നല്ലതാണ്.
ബദാം കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ളത് ശരീരത്തിന് ആവശ്യമുള്ള നല്ല കൊഴുപ്പാണ്. വിശപ്പു കുറയുന്നതിനും അതേ സമയം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായിക്കും.
മുട്ടയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു സമീകൃതാഹാരമാണ്. വിശപ്പു മാറ്റുന്നതിനോടൊപ്പം തന്നെ കൊഴുപ്പു കുറച്ച് ശരീരഭാരം നിയന്ത്രിക്കാനും അതേ സമയം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കും. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. എണ്ണ ചേര്‍ത്ത് പാകം ചെയ്യുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ ഗുണം കുറയും.
ഭക്ഷണം കുറച്ചു മാത്രമല്ലാ, ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചും കൊഴുപ്പു കുറയ്ക്കാന്‍ ശ്രമിച്ചു നോക്കൂ. ആരോഗ്യം നന്നാവുകയും ചെയ്യും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
